റയാന്റെ പിറന്നാളിന് മേഘ്‌ന നൽകിയ സർപ്രൈസ് കണ്ടോ! ജൂനിയർ ചീരുവിന്റെ പിറന്നാൾ ആഘോഷമാക്കി നടി മേഘ്‌ന.!!

തെന്നിന്ത്യൻ സിനിമാതാരം മേഘ്‌ന രാജിന്റെയും അകാലത്തിൽ വിടപറഞ്ഞ ചിരഞ്ജീവി സർജയുടെയും പൊന്നോമന പുത്രൻ റയാന് ഇത് ഒന്നാം പിറന്നാൾ. ഒന്നാം പിറന്നാൾ ദിനത്തിൽ മകനെ ചേർത്തുപിടിച്ചുള്ള ചിത്രവും ഒപ്പം ജന്മദിനാഘോഷതിന്റെ വീഡിയോയുമെല്ലാം താരം പങ്കുവെച്ചിട്ടുണ്ട്. സർജയുടെ മരണത്തിനു ശേഷം മേഘ്‌നയുടെ ലോകം പൂർണമായും റയാനായിരുന്നു. പിറന്നാൾ ദിനത്തിൽ മേഘ്ന കുറിച്ചതിങ്ങനെ

“നീയാണ് ഞങ്ങളുടെ ലോകം, സന്തോഷം, ഞങ്ങളുടെ എല്ലാം, ചീരു, നമ്മുടെ കുഞ്ഞു രാജകുമാരന് ഒന്നാം പിറന്നാൾ. നീ ഇത്ര വേഗം വലുതായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. പ്രിയപ്പെട്ട മകനെ നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. നിനക്ക് പിറന്നാൾ ആശംസകൾ,”. മേഘ്ന പങ്കുവെച്ചിരിക്കുന്ന വീഡിയോയുടെ പശ്ചാത്തലം തന്നെ ഏറെ ആകർഷിക്കുന്നതാണ്. ഒരു ചിൽഡ്രൻസ് അമ്യൂസ്‌മെന്റ് പാർക്ക് ആണ് ബെർത്ഡേയ് സെലിബ്രെഷന്റെ വേദി.

വീഡിയോയിൽ പരിഭവിച്ചു കരയാനൊരുങ്ങുന്ന റയാനെയും കാണാം. ഉയരത്തിലുള്ള ടോൾ കേക്കിൽ റയാന്റെ പേരെഴിയിരിക്കുന്നതിലും ഏറെ വ്യത്യസ്തതയുണ്ട്. റയാന് പിറന്നാൾ ആശംസകൾ നേർന്ന് ഒട്ടേറെ താരങ്ങൾ മേഘ്‌നയുടെ പോസ്റ്റിനു താഴെ കമ്മന്റുകളുമായ് എത്തുന്നുണ്ട്. ജൂനിയർ ചീരു എന്നുപറഞ്ഞാണ് മേഘ്ന റയാന്റെ വിശേഷങ്ങൾ പങ്കിടാറുള്ളത്. യാതൊരു കുറവുകളും വരാതെ മകന്റെ ജന്മദിനം ആഘോഷിച്ച മേഘ്നയോടൊപ്പം

കേക്ക് കട്ടിങ് ഉൾപ്പെടെയുള്ള ചടങ്ങുകളിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഉണ്ടായിരുന്നു. റയാന്റെ പിറന്നാൾ പോസ്റ്റിനു താഴെ ഒട്ടേറെപ്പേരാണ് ആശംസകൾ അറിയിച്ചുകൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണ് ആരംഭിച്ച സമയത്തായിരുന്നു ചിരഞ്ജീവി സർജയുടെ മരണം. അന്ന് മേഘ്ന നാല് മാസം ഗർഭിണിയായിരുന്നു. സിനിമയിലേക്ക് മടങ്ങി വരുന്ന വാർത്ത കഴിഞ്ഞ ദിവസം മേഘ്ന അറിയിച്ചിരുന്നു. ത്രില്ലർ മൂവിയിലൂടെയാണ്

മേഘ്ന സിനിമയിലേക്ക് തിരിച്ചെത്തുന്നത്. എന്തായാലും മേഘ്‌നയുടെ തിരിച്ചുവരവിന് കാത്തിരിക്കുക ആണ് ആരാധകരും. റയാന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയവഴി ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. മകന്റെ ജനനം മുതലുള്ള ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന മേഘ്ന റയാന്റെ വിജയദശമി ആഘോഷങ്ങളുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം വഴി ആരാധകരിലേക്ക് എത്തിച്ചിരുന്നു.

Rate this post

Comments are closed.