കഞ്ഞി വെള്ളത്തിന്റെ കൂടെ ഇത് കൂടി ചേർത്താൽ അത്ഭുതം കാണാം.. പൂക്കൾ കൊണ്ട് കൂമ്പാരം ആക്കാം.!! | Rice Water Fertilizer for all plants

നല്ലപോലെ പൂക്കൾ ഉണ്ടാകുന്ന ഒരു വിഭാഗമാണ് ബൊഗൈൻവില്ല. ബൊഗൈൻവില്ല നല്ല പൂക്കൾ ഉണ്ടാകണമെങ്കിൽ നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്തായിരിക്കണം വെക്കേണ്ടത്. ചെടികൾക്ക് ആയി നല്ല ഫെർട്ടിലൈസറുകൾ ഉപയോഗിക്കുകയാണ് എങ്കിൽ വളരെ നല്ലൊരു റിസൾട്ട് ആയിരിക്കും ലഭിക്കുന്നത്. ​

ഇതിനായി സഹായിക്കുന്ന ഒരു ലായനിയാണ് നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന കഞ്ഞി വെള്ളം. കഞ്ഞി വെള്ളത്തിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതു പോലെ തന്നെ ചെടികൾക്ക് മാത്രമല്ല പച്ചക്കറികൾക്കും നമ്മൾ കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുന്നത് അതിന്റെ വളർച്ചയെ ഒരുപാട് ഗുണം ചെയ്യും. കഞ്ഞി വെള്ളത്തിൽ ധാരാളം വൈറ്റമിൻസ്,

അയൺ, അമിനോ ആസിഡ് ഒക്കെ അടങ്ങിയിട്ടുണ്ട്. ചെടികൾ നല്ലപോലെ വളരാനും പൂക്കാനും കായ്ക്കാനും ഫെർട്ടിലൈസർ ആയിട്ടും ഉപയോഗിക്കാം. അതുപോലെ തന്നെ നല്ലൊരു പെസ്റ്റിസൈഡ് ആയിട്ടും ഉപയോഗിക്കാം എന്നുള്ളത് കഞ്ഞി വെള്ളത്തിന്റെ ഒരു പ്രത്യേകതയാണ്. ചെടികൾക്ക് നല്ല പൊക്കവും കളറും ഗുണമേന്മയും ഉണ്ടാകാൻ

സഹായിക്കുന്ന ഒരു വിഭവമാണ് ശർക്കര. രണ്ട് ഗ്ലാസ് കഞ്ഞി വെള്ളത്തിൽ ഒരു സ്പൂൺ ശർക്കര ഉരുക്കിയത് ഒഴിച്ചു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് ഒന്നു രണ്ടു ദിവസം മാറ്റിവെച്ച് ഒഴിക്കുകയാണെങ്കിൽ ചെടികളിൽ നല്ല റിസൾട്ട് കാണാവുന്നതാണ്. വളത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Poppy vlogs