
ഏത് മുരടിച്ച റോസും തഴച്ചു വളരാൻ ഇങ്ങനെ ചെയ്താൽ മതി! ആർക്കും അറിയാത്ത 4 രഹസ്യങ്ങൾ.!! | Top 4 Rose Gardening secret Tips
Top 4 Rose Gardening secret Tips Malayalam : ഈ വേനൽക്കാലത്ത് മുരടിച്ചു നിൽക്കുന്ന ചെടികൾക്കും പൂക്കാത്ത ചെടികൾക്കും പ്രയോഗിക്കാവുന്ന രണ്ടു വ്യത്യസ്ത തരത്തിലുള്ള വളത്തെക്കുറിച്ച് പരിചയപ്പെടാം. കൂടാതെ അതിനു മുമ്പായി റോസാ ചെടികളുടെ പരിചരണത്തെ കുറിച്ച് ഒന്ന് അറിയാം. റോസാച്ചെടികൾ വീടുകളിൽ വച്ചുപിടിപ്പിച്ച് ഉള്ളവർ ഇടയ്ക്കിടെ
ചെടിയുടെ ഇലയുടെ അടിഭാഗം ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. കാരണം നമ്മുടെ ചെടികൾ നല്ലതുപോലെ പൂവിട്ട് വളർന്നുവരുമ്പോൾ ആയിരിക്കും ചെടികളിൽ വാട്ട രോഗവും ഇലകൾ ചുരുണ്ട് പോവുക തുടങ്ങിയവ കാണപ്പെടുന്നത്. അതു പോലെതന്നെ പൂവ് ഒക്കെ ഉണ്ടായി അവ ഒന്നു വാടി വരുന്ന സമയത്ത് തന്നെ അവ കട്ട് ചെയ്ത് മാറ്റേണ്ടതാണ്.

ചെടിയിൽ പൂവ് കൂടുതൽ സമയം നിന്ന് ചീഞ്ഞു പോകാതെ കട്ട് ചെയ്ത് മാറ്റുകയാണെങ്കിൽ അത് ചെടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. അതിലൂടെ പൂവിലേക്ക് കൂടുതൽ എനർജി പോകാതെ പുതിയ ഇലകളും ബ്രാഞ്ചും ഉണ്ടാകാൻ അത് സഹായിക്കുന്നു. ഏകദേശം ഒരു ഇലയുടെ അടിഭാഗം നോക്കി കട്ട് ചെയ്ത് മാറ്റുകയാണ് ചെയ്യേണ്ടത്.
ചെറുതായി ഒന്ന് ചരിച്ച് വേണം കട്ട് ചെയ്ത് മാറ്റുവാൻ. ചരിച്ചു കട്ട ചെയ്യുന്നതിലൂടെ വെള്ളം കെട്ടിനിന്ന് തണ്ട് ചീഞ്ഞു പോകാനോ മറ്റ് ഇൻഫെക്ഷനുകൾ ഉണ്ടാകാനും സാധ്യത വളരെ കുറവാണ്. കൂടാതെ ചെടിയുടെ ചുവട്ടി ആയി എന്തെങ്കിലും കളകൾ വളർന്നു വരികയാണെങ്കിൽ അത് ആ സമയം മാറ്റി കളയേണ്ട താണ്. Video Credits : LINCYS LINK