കഞ്ഞിവെള്ളം ഉണ്ടോ? ഇതൊന്ന് ഒഴിച്ചു കൊടുത്താൽ മതി ഏത് കരിഞ്ഞു ഉണങ്ങിയ റോസും ഇനി കുലകുത്തി പൂക്കും!! | Rose Gardening Tips Using Kanjivellam

Rose Gardening Tips Using Kanjivellam

Rose Gardening Tips Using Kanjivellam : ഗാർഡനിങ് ഇഷ്ടമുള്ളവർക്ക് പ്രിയപ്പെട്ട ചെടിയായിരിക്കും റോസാ. എന്നാൽ വെച്ചു പിടിപ്പിക്കുന്ന ഭൂരിഭാഗം ആളുകൾക്കും അറിയാം ഇവ നട്ട് പിടിച്ചു വരാൻ എടുക്കുന്ന ബുദ്ധിമുട്ടു. ആദ്യമേ പൂപിടിച്ചു വരുമെങ്കിലും കുറച്ചു കാലത്തിനു ശേഷം മുരടിച്ചു പോവുക, ചെടിയിൽ ഇലകൾ തളിർക്കാതിരിക്കുക, അങ്ങനെയുള്ള പ്രശ്നങ്ങൾ ആയിരിക്കും ഭൂരിഭാഗം ആളുകളും നേരിടുന്നത്.

എന്നാൽ ഇവയെല്ലാം മാറ്റാൻ സാധിക്കുന്ന നാച്ചുറൽ ഫേർട്ടിലൈസറിനെ കുറിച്ച് പരിചയപ്പെടാം. പൂവില്ലാത്ത റോസാച്ചെടികൾക്കും മുട്ടുകൾ ഉണ്ടാകാത്ത റോസാച്ചെടികൾക്കും ഒക്കെ ഒരുപോലെ ഫലപ്രദമാണ് ഈ ഒരു ഫെർട്ടിലൈസർ. ഇതിനായി ആദ്യമേ തന്നെ ചെയ്യേണ്ട കാര്യം പോട്ടിംഗ് മിക്സ്‌ തയ്യാറാക്കുമ്പോൾ അത്രത്തോളം മേന്മയുള്ള രീതിയിൽ വേണം തയ്യാറാക്കേണ്ടത്. മണ്ണ് നല്ല മേന്മയുള്ളതാണെങ്കിൽ ഏതു ചെടിയും നല്ലതുപോലെ വളർന്നു വരുന്നതായിരിക്കും.

അതിനായി വേണ്ടത് മണ്ണും മണലും ചാണകപ്പൊടിയും എല്ല് പൊടിയുമാണ്. ഇവയെല്ലാം കൂടി മിക്സ് ചെയ്ത് പോട്ടിംഗ് മിക്സ്‌ തയ്യാറാക്കി റോസാച്ചെടികൾ നടുകയാണെങ്കിൽ നല്ല വലിയ ഇലകളും വലിയ പൂവുകളും ഉണ്ടാകുന്നതായിരിക്കും. എങ്ങനെ റോസാച്ചെടികളുടെ മൊട്ടു പൂത്ത് കഴിഞ്ഞതിനു ശേഷം പൂവാടി അതുപോലെ തന്നെ നിർത്താതെ കുറച്ചു താഴ്ഭാഗം ആയി കട്ട് ചെയ്തു കളയുകയാണെങ്കിൽ അവിടെനിന്ന് പിന്നെയും ഇലകൾ തളിർത്ത് വലിയ മുട്ടുകൾ ഉണ്ടാകുന്നതായിരിക്കും.

മുരടിച്ചു നിൽക്കുന്ന ചെടികളുടെ മുകൾഭാഗം ട്രിമ്മു ചെയ്തു കൊടുത്ത് അവിടെ മഞ്ഞപ്പൊടി ചേർത്തു കൊടുക്കുന്നത് മുരടിപ്പ് മാറാൻ വളരെ നല്ലതാണ്. എത്ര മുരടിച്ച ചെടിയാണെങ്കിലും പുളിക്കാത്ത തൈര് ഇരട്ടി വെള്ളത്തിൽ നേർപ്പിച്ചതിനു ശേഷം സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ ഏതു മുരടിപ്പും മാറുന്നത് ആയിരിക്കും. ഏതു മുരടിച്ച ചെടിയും വീണ്ടും നല്ലതുപോലെ വളർന്നു വരാൻ മഞ്ഞപ്പൊടി കൊണ്ട് ഫെർട്ടിലൈസർ എങ്ങനെ തയ്യാറാക്കാം എന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണൂ. Video credit : KANAV CREATION