തകർത്താടി റംസാനും സാനിയയും! കുറുപ്പിലെ ഹിറ്റ് പ്രണയ ഗാനത്തിന് റൊമാന്റിക് ഡാൻസുമായി സാനിയയും റംസാനും.!! | Saniya Iyyappan – Ramzan

ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരായ താരങ്ങളാണ് സാനിയ അയ്യപ്പനും റംസാൻ മുഹമ്മധും. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡിഫോര്‍ ഡാന്‍സ് ഷോയിലുടെയാണ് ഇരുവരും തിളങ്ങിയത്. റിയാലിറ്റി ഷോകള്‍ക്ക് പിന്നാലെ ഇരുവരും സിനിമയിലും സജീവമായി. ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സാനിയ അയ്യപ്പന്‍ മലയാള സിനിമാരംഗത്ത് ശ്രദ്ധേയായത്.

റംസാനും മലയാള സിനിമാ രംഗത്ത് സജീവമാണ്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഇടയ്ക്കിടയ്ക്ക് ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഡാൻസ് വീഡിയോയുമെല്ലാം ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് ഇരുവരും കൂടുതൽ സജീവം. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് സാനിയായിക്കും

റംസാനും ഉള്ളത്. ഇരുവരും പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്. അത്തരത്തിൽ ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച്പുതിയ ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്. കുറുപ്പ് എന്ന മലയാള ചിത്രത്തിലെ പകലിരവുകൾ ആൽ ഇന്ന് തുടങ്ങുന്ന ഗാനത്തിന് ആണ് ഇരുവരും ചുവടു വെച്ചിരിക്കുന്നത്.

ഇരുവരുടേയും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അസാമാന്യ മെയ് വഴക്കത്തിനും ഡാന്‍സിനും കൈയ്യടി നേടിയിട്ടുളള താരങ്ങളാണ് സാനിയയും റംസാനും. വളരെ സിമ്പിൾ ആയി ഒരേ ഡ്രസ്സിൽ ആണ് ഇരുവരും ചുവടുകൾ വയ്ക്കുന്നത്. സിനിമയിലെ ചുവടുകളെക്കാൾ ആരാധകർ പ്രിയ താരങ്ങളുടെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ഡാൻസ് ചലഞ്ചുകൾ ചെയ്ത താരമായിരുന്നു സാനിയ.

Comments are closed.