മലയാള കവിതയുമായി സിതാരയുടെ സായുമോൾ; അമ്മ പഠിപ്പിച്ച കവിത ചൊല്ലി സിത്തുമണിയുടെ മുത്തുമണി.!! [വീഡിയോ]

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിതാര കൃഷ്ണകുമാർ. ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയും സംഗീത പരിപാടികളൂടേയും പിന്നണി ഗാനരംഗത്തേക്കെത്തിയ സിതാര ഇന്ന് മലയാള സിനിമാസംഗീതത്തിലെ വേറിട്ട ശബ്ദമാണ്. ഒന്നിലേറെ തവണ സംസ്ഥാന പുരസ്കാരം നേടിയ ഗായിക കൂടിയാണ് സിതാര. ഇപ്പോൾ റിയാലിറ്റിഷോകളിലെ വിധികർത്താവായും തിളങ്ങുന്ന സിതാര സംഗീത പ്രേമികളുടെ ഇഷ്ടതാരമാണ്. സോഷ്യൽ

മീഡിയയിലും ഏറെ ആരാധകരുണ്ട് താരത്തിന്. ഇൻസ്റാഗ്രാമിലും മറ്റും താരം പങ്കുവെക്കുന്ന വിശേഷങ്ങൾക്കായ് ആരാധകർ കാത്തിരിക്കാറാണ് പതിവ്. കേരളപ്പിറവി ദിനത്തിൽ ഒട്ടേറെ സെലിബ്രെറ്റികൾ സോഷ്യൽ മീഡിയ പേജുകളിൽ വ്യത്യസ്തമായ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടുകയാണ് സിതാര കൃഷ്ണകുമാർ പങ്കുവെച്ച ഒരു വീഡിയോ. മകൾ സായുമോളുടെ കേരള തനിമയുള്ള പാട്ടാണ് ആരാധകർ ഇപ്പോൾ

ഏറ്റെടുത്തിരിക്കുന്നത്. “പണ്ട് പണ്ട് ആദ്യമായി ചൊല്ലാനായി ‘അമ്മ പഠിപ്പിച്ച ഓ എൻ വി കവിത, അമ്മ പഴയ പുസ്തകങ്ങളൊക്കെ പൊടിതട്ടിയെടുത്തുകൊണ്ടേ ഇരിക്കുകയാണ്” എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞന്റെ അമ്മയായും കുഞ്ഞു മണിയുടെ അമ്മമ്മയായും സാലി കൃഷ്ണകുമാർ തിളങ്ങുകയാണ് എന്ന വാചകത്തോടൊപ്പം കേരളപ്പിറവി ആശംസകളും നേരുന്നുണ്ട് താരം.

ഒട്ടേറെ സെലിബ്രെറ്റികളും ആരാധകരും വീഡിയോയ്ക്ക് താഴെ കമ്മന്റുകളുമായി എത്തിയിട്ടുണ്ട്. മിടുക്കി എന്നാണ് ഗായിക ജ്യോത്സ്നയുടെ കമ്മന്റ്. ദീപ്തി വിധുപ്രതാപും അപർണ ദാസുമെല്ലാം കമ്മന്റുമായ് സായുമ്മയ്ക്ക് പിന്തുണയറിയിച്ചിട്ടുണ്ട്. സ്കൂളിലെ കലോത്സവ പ്രതീതി തിരിച്ചു തരുന്ന ഒന്നായി സിതാരയുടെ വീഡിയോ എന്നും കമ്മന്റുകളുണ്ട്. ഗായിക മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് സിതാര കൃഷ്ണകുമാർ.

Rate this post

Comments are closed.