സേവനാഴിയും പഴവും ഉണ്ടോ?? എങ്കിൽ ഒരു കിടിലൻ ഐറ്റം ഉണ്ടാക്കി എടുക്കാം.. വളരെ എളുപ്പത്തിൽ തന്നെ.. ഇങ്ങനെ ഒന്നു ട്രൈ ചെയ്യൂ.. | Banana Snack

ചെറുപഴം കൊണ്ടോ മറ്റു പഴങ്ങളോ ഉപയോഗിച്ച് ഉണ്ടാക്കി എടുക്കാവുന്ന ഒരു അടിപൊളി പലഹാരം ആണ് നമ്മൾ നോക്കുന്നത്. ഇതിനായി ആദ്യം നന്നായി പഴുത്ത പഴം എടുത്ത് ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക. ശേഷം വലിയ ഒരു കപ്പ് ഇടിയപ്പം പൊടി എടുത്തിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക. എന്നിട്ട് അതിലേക്ക്

നമ്മൾ ഈ അരച്ചുവെച്ചിരിക്കുന്ന പഴം കൂടിയിട്ട് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. ശേഷം ഒരു പാത്രത്തിൽ നന്നായി വെള്ളം തിളപ്പിച്ച് എടുത്ത് ഇതിലേക്ക് മിക്സ് ചെയ്തു നല്ല സോഫ്റ്റ് ആയിട്ട് കുഴച്ചെടുക്കുക. കുഴക്കാൻ ആയി വെള്ളം ഒഴിക്കുമ്പോൾ നല്ല തിളച്ച വെള്ളം തന്നെ ഒഴിക്കാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ മാവ് സോഫ്റ്റ് ആകില്ല. ശേഷം കുഴച്ചെടുത്ത മാവ് ഒരു

സേവനാഴി യിലേക്ക് നിറയ്ക്കുക. എന്നിട്ട് ഒരു ഇടിയപ്പം തട്ടിൽ ശകലം എണ്ണ പുരട്ടി സേവനാഴിയിലെ മാവ് അതിലേക്ക് ചുറ്റിച്ച് എടുക്കുക. ഇങ്ങനെ ചുറ്റിച്ച് എടുത്ത മാവിനു മുകളിൽ ഒരു മുറി തേങ്ങ ചിരകി കുറച്ച് ചിരകിയ തേങ്ങ ഇട്ടു കൊടുക്കുക. ശേഷം അത് നന്നായി വേവിച്ചെടുക്കുക. സ്വാദിഷ്ഠമായ ഇടിയപ്പം തയ്യാറായി. ഇത് വളരെ എളുപ്പം വീടുകളിൽ

തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവമാണ്.പഴം കൂടി ചേർത്തതു കൊണ്ടുതന്നെ ഇടിയപ്പം ഒന്നുകൂടി സോഫ്റ്റ് ആകുകയും അത്രയും നല്ല സ്വാദ് ലഭിക്കുകയും ചെയ്യുന്നു. ഇതിന്റെ കൂടെ കഴിക്കാൻ കറികൾ ഒന്നും തന്നെ വേണ്ട എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Grandmother Tips

Comments are closed.