മുളക് ചെടിയിൽ ഈ കൊച്ചു സൂത്രം ഒന്ന് ട്രൈ ചെയ്യൂ.. ഇനി മുളക് പൊട്ടിച്ചു കൈ കഴക്കും.!! | Simple Tip to Graw Chilly Plant

സ്വന്തമായി പച്ചക്കറികൃഷി നടത്തുന്നവർ ഒരു മുളക് എങ്കിലും വെച്ചുപിടിപ്പിക്കാത്ത വരായി ആരും തന്നെ കാണില്ല. മുളകിന് അധികം പരിചരണം വേണ്ട എന്ന് മാത്രമല്ല മുളകിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിരി ക്കുന്നത് ആണ് ഇതിന് കാരണം. അധികം വെയില് ഏൽക്കാത്ത സ്ഥലത്ത് മുളക് നട്ടാലും മുളക് നല്ലതുപോലെ വളർന്നു വരുന്നതായി കാണാം.

ഏതു കാലാവസ്ഥയിലും വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നാണ് മുളകുകൾ. മറ്റു ചെടികളുടെ കൂട്ടത്തിൽ വളർത്തിയെടുക്കാവുന്ന ഇവ മൂന്നാലു കൊല്ലം തുടർച്ചയായി വിളവെടുപ്പ് നടത്താൻ പറ്റുന്നതാണ്. മാത്രമല്ല കീടബാധ ഏൽക്കുന്നതും മുളക് കൾക്ക് വളരെ കുറവാണ്. ധാരാളം വൈറ്റമിൻ അവർ അടങ്ങിയിരിക്കുന്ന ഇവയിൽ മനുഷ്യന് വേണ്ട മൂലകങ്ങളും ധാരാളം അടങ്ങിയിരിക്കുന്നു.

എന്നാൽ മുളക് തൈകൾ നട്ടു കഴിഞ്ഞ് എല്ലാവരും നേരിടുന്ന പ്രശ്നങ്ങളാണ് മുരടിപ്പു നിൽക്കുക ഇലകളൊക്കെ ചുരുണ്ടു പോവുക വെള്ളിച്ച പോലുള്ള പ്രാണികളുടെ ശല്യം എന്നിവ. ഈ ഒരു പ്രശ്നം നേരിടാനായി നമ്മുടെ വീടുകളിൽ എല്ലാവർക്കും തന്നെ ഉള്ള കഞ്ഞിവെള്ളം ആണ് എടുക്കേണ്ടത്. ഒരു ദിവസം വെച്ച് പുളിപ്പിച്ച കഞ്ഞിവെള്ളം എടുത്തതി നുശേഷം അതിന്റെ കട്ടി

അനുസരിച്ച് വെള്ളമൊഴിച്ച് നേർപ്പിക്കുക. ശേഷം ഇവ തൈകളുടെ മുകളിലായും ഇലകളിലും തണ്ടുകളിലും ഒക്കെ കൈകൊണ്ട് തളിച്ചു കൊടുക്കുകയാണെങ്കിൽ മുരടിപ്പ് ഒക്കെ മാറി തൈ നല്ലതുപോലെ വളർന്നു വരുന്നതായി കാണാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Video Credits : PRARTHANA’S FOOD & CRAFT