സിംപിൾ ബട്ട് ഹംപിൾ ലുക്കിൽ തിളങ്ങി വൃദ്ധി മോൾ; കണ്ണുതട്ടാതിരിക്കട്ടെ എന്ന് ആരാധകർ.!

സോഷ്യൽ മീഡിയയിൽ വൃദ്ധി മോളോളം ട്രെന്റിഗ്‌ ആയ മറ്റൊരു താരം ഇല്ല. സമൂഹ മാധ്യമങ്ങിളിലെ ക്യൂട്ട് കുട്ടിക്കുറുമ്പിയാണ് ഇന്ന് വൃദ്ധി വിശാൽ. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഈ കുഞ്ഞു താരത്തിനുള്ളത്. വെറും ആറു മാസം കൊണ്ട് 1 മില്യണിലധികം ഫോളോവേഴ്സിനെ ആണ് വൃദ്ധി വിശാൽ സ്വന്തമാക്കിയത്. ആരെയും അമ്പരപ്പിക്കുന്ന ഡാൻസ് റീലുകളും മനോഹരങ്ങളായ ഫോട്ടോ ഷൂട്ടുകളുമായി സോഷ്യൽ

മീഡിയയിൽ സജീവമാണ് വൃദ്ധി വിശാൽ. പ്രമുഖ ഡാൻസ് കൊറിയോ ഗ്രാഫർ വിശാൽ കണ്ണന്റെയും ഗായത്രി വിശാലിന്റെയും മകളാണ് വൃദ്ധി വിശാൽ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. peach brocade a line dress ലാണ് അതീവ സുന്ദരിയായി ഇത്തവണ വൃദ്ധി മോൾ എത്തിയിരിക്കുന്നത്. disha creations ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. forest county റിസോട്ടിൽ നടന്ന

ഫോട്ടോ ഷൂട്ടിൽ vishnu nelladu ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ദിവാലി ലുക്സ് ഔട്ട് ഫിറ്റിൽ ദിവസങ്ങളിൽ നടത്തിയ ഫോട്ടോഷൂട്ട് കളും വൈറലായിരുന്നു. ഒരു വൈറൽ ഡാൻസിലൂടെയാണ് മലയാളികൾക്ക് മുൻപിൽ വൃദ്ധി വിശാൽ എത്തുന്നത്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേളയിൽ വൃദ്ധി മോൾ കളിച്ച ഡാൻസ് ആണ് മലയാളികളുടെ പ്രിയപ്പെട്ടവളായി വൃദ്ധി വിശാൽ എന്ന കുഞ്ഞു താരത്തെ വളർത്തിയത്.

സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായ ഈ ഡാൻസ് ലക്ഷോപലക്ഷം ആളുകളാണ് കണ്ടത്. പിന്നീട് നിരവധി ടെലിവിഷൻ സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും റീലുകളിലൂടെയും സിനിമകളിലൂടെയും വൃദ്ധി വിശാൽ ഏവർക്കും പ്രിയപ്പെട്ടവൾ ആയി മാറി. significant ടിവിയുടെ മികച്ച ബാലതാരത്തിനുള്ള അവാർഡും കഴിഞ്ഞ ദിവസം വൃദ്ധി മോൾക്ക് ലഭിച്ചിരുന്നു. ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസിലെ പ്രകടനത്തിന് ആയിരുന്നു വൃദ്ധിക്ക് അവാർഡ്.

Rate this post

Comments are closed.