മണ്ണ് വേണ്ട, ചകിരിച്ചോർ വേണ്ട, ന്യൂസ് പേപ്പർ വേണ്ട! ഇങ്ങനെ പച്ചക്കറി കൃഷി ചെയ്താൽ ഇരട്ടി വിളവ് നേടാം.!! | Soil less Farming at Home

മണ്ണോ, ചകിരിച്ചോറ്, പേപ്പറുകൾ ഒന്നും തന്നെ ഇല്ലാതെ വേനൽക്കാലത്ത് എങ്ങനെ കൃഷി വേണ്ട രീതിയിൽ നടത്തിയെടുക്കാം എന്ന് നോക്കാം. വേനൽക്കാലങ്ങളിൽ കരിയില പൊഴിയുന്നത് സാധാരണമാണല്ലോ. അതുകൊണ്ടു തന്നെ എല്ലാവരുടെയും പച്ചക്കറി തോട്ടങ്ങളിൽ ധാരാളം കരിയില കാണും. ഈ കരയിലെ ഉപയോഗിച്ചു

കൊണ്ട് തന്നെ നമുക്ക് നല്ലൊരു പോർട്ടിംഗ് മിക്സ്‌ ഉണ്ടാക്കി എടുക്കാവുന്നതാണ്. കുറച്ചു കരിയിലയും പുളിച്ച കഞ്ഞിവെള്ളവും ഉണങ്ങിയ ചാണകവും തുടങ്ങിയ സീറോ കോസ്റ്റിൽ നിർമ്മിച്ചെടുക്കുന്ന ഒരു പോർട്ടിംഗ് മിക്സ്‌ ആണിത് എന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകതയാണ്. പോട്ടിംഗ് മിക്സ്‌ തയ്യാറാക്കാനായി കരികില തിരഞ്ഞെടുക്കുമ്പോൾ വാളൻപുളി, ഇരുമ്പൻപുളി തുടങ്ങിയ

പുളികളുടെ ഇലകൾ എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഗ്രോബാഗ് ഇങ്ങനെ ഇലകൾ കൊണ്ട് നിറയ്ക്കുന്നതിന് പ്രയോജനം എന്തെന്നാൽ ചെടികൾ വളർന്നു അതിനോടൊപ്പം തന്നെ ഇതിന് നല്ലൊരു വളം കിട്ടുകയും അതോടൊപ്പം തന്നെ നല്ല രീതിയിൽ വളരുകയും ചെയ്യും. മാത്രമല്ല ചെടികൾ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സമയത്ത് പഴത്തൊലിയുടെ

വളം ഇട്ട് കൊടുക്കുകയാണ് എങ്കിൽ നല്ല രീതിയിൽ കായ്ക്കുകയും ചെയ്യും. ഈ രീതിയിൽ പൊട്ടിങ് മിക്സ് നിറയ്ക്കുന്നതിനോടൊപ്പം തന്നെ നല്ല രീതിയിൽ വളം ഉണ്ടാക്കി എടുക്കുവാൻ സാധിക്കും. ഒരു 15 മുതൽ 20 ദിവസം കൊണ്ട് വളമായി മാറന്നതാണ്. വിശദ വിവരങ്ങൾക്കായി വീഡിയോ കാണൂ. Video credit : Deepu Ponnappan

Rate this post