കുടുംബവിളക്ക് സാന്ത്വനമാകുന്നു.. സംഭവം എന്തെന്നറിയാതെ പ്രേക്ഷകർ.. സുമിത്രയെ ചേർത്തുപിടിച്ച് അനിരുദ്ധ്.. ഇനി ഒരു പ്രതിസന്ധിയിലേക്കും അമ്മയെ തള്ളിവിടില്ലെന്നുറപ്പിച്ച് അനിരുദ്ധ്.. | Kudumbavilakku

കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. നടി മീരാ വാസുദേവാണ് പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയായി മീര ജീവിക്കുകയാണെന്നാണ് ആരാധകർ പറയാറുള്ളത്. യഥാർത്ഥ ജീവിതത്തിന്റെ നേര് ഒപ്പിയെടുക്കുന്ന അഭിനയശൈലിയാണ് താരത്തിന്റേത്. സിനിമയിലും തിളങ്ങിയിട്ടുള്ള താരത്തിന്റെ വേറിട്ട അഭിനയശൈലിയാണ് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നത്. കുടുംബവിളക്കി

ന്റെ പ്രമേയം പ്രേക്ഷകർക്ക് ഏറെ ഇഷ്ട പ്പെടുന്ന ഒന്ന് തന്നെയാണ്. ഭർത്താവ് ഓഫീസിലെ സഹപ്ര വർത്തകയ്‌ക്കൊപ്പം ചേർന്ന് സുമിത്രയെ മാറ്റിനിർത്തിയ കാലത്തിന്റെ തുടർച്ചയാണ് ഇപ്പോഴും പരമ്പര പറയുന്നത്. വേദികയെ സിദ്ധാർഥ് തന്റെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. ഇപ്പോൾ സുമിത്ര യോടൊപ്പമാണ് സിദ്ധാർത്തിന്റെ മനസ്. സുമിത്രയ്ക്കെ തിരായിരുന്ന മകൻ അനിരുദ്ധ് അമ്മയുടെ സ്നേഹം

തിരിച്ചറിഞ്ഞ് തിരിച്ചെത്തിയിരിക്കുകയാണ്. ഡോക്ടർ ഇന്ദ്രജയുടെ ബ്ലാക്ക് മെയിലിംഗിൽ നിന്നും സുമിത്രയാണ് അനിരുദ്ധിനെ രക്ഷപ്പെടുത്തിയത്. ഇപ്പോൾ അനിരുദ്ധിന്റെ മനസ്സിൽ അമ്മയോടുള്ള സ്നേഹം മാത്രമാണുള്ളത്. സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോയിൽ അമ്മയും മകനും തമ്മിലുള്ള വികാരസാന്ദ്രമായ സ്നേഹപ്രകടനമാണ് കാണിക്കുന്നത്. അനിരുദ്ധ് അമ്മയുടെ കാൽ ക്കൽ വീഴുകയാണ്. ഇത്രയും നാൾ അമ്മയെ

വേദനിപ്പിച്ചതിന് താൻ എന്ത് പ്രായശ്ചിത്തമാണ് ചെയ്യേ ണ്ടതെന്നാണ് അനിരുദ്ധ് സുമിത്രയോട് ചോദിക്കുന്നത്. എന്നാൽ ഈ തിരിച്ചറിവാണ് യഥാർത്ഥ പ്രായ ശ്ചിത്തമെന്ന് സുമിത്ര പറഞ്ഞുവെക്കുകയാണ്. ഇനി അമ്മയ്ക്ക് താങ്ങായി ഞാനുണ്ടാകും എന്നാണ് അനിരുദ്ധ് ഉറപ്പുനൽകുന്നത്. അമ്മയെ തിരിച്ചറിയാൻ താൻ വൈകിപ്പോയി എന്ന് പറഞ്ഞ് അനിരുദ്ധ് ഈറനണിയുമ്പോൾ

അത് കാണുന്ന പ്രേക്ഷകരുടെയും കണ്ണുനിറയുകയാണ്. ഇനിയുള്ള എപ്പിസോഡുകളിൽ അമ്മയും മക്കളും ഒന്നാകുന്നതിന്റെ സന്തോഷമാണ് പ്രേക്ഷകർക്ക്. വേദികയുടെ വലയിൽ നിന്നും സിദ്ദു കൂടി മോചിതനാകുന്നതോടെ ശ്രീനിലയം മറ്റൊരു സാന്ത്വന മാകുമെന്ന രസകരമായ കമ്മന്റുകളും പ്രൊമോ വീഡിയോകൾക്ക് താഴെ വരുന്നുണ്ട്. എന്തായാലും കുടുംബവിളക്കിന്റെ പുതിയ എപ്പിസോഡുകൾക്കായ് കാത്തിരിക്കുകയാണ് ആരാധകർ.

Comments are closed.