പാട്ടുപാടി കല്യാണ വീട്ടിലും താരമായി സുരേഷ് ഗോപി!! കിടിലൻ ലുക്കിൽ പാടി തകർത്ത സുരേഷ് ഗോപിയുടെ വീഡിയോ വൈറലാകുന്നു.!! [വീഡിയോ] | Suresh Gopi Singing at Wedding Reception

അഭിനേതാവായും രാഷ്ട്രീയക്കാരനായ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച വ്യക്തിത്വമാണ് സുരേഷ് ഗോപി . ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് രാജാവിൻറെ മകൻ എന്ന ചിത്ര ത്തിലെ വില്ലൻ വേഷം ആണ്. പിന്നീട് നീണ്ട നാളുകൾ മലയാള സിനിമയുടെ വില്ലൻ ഭാവമായി അഭിനയത്തിൽ നിറഞ്ഞുനി ന്നെങ്കിലും താര ത്തിൻറെ കരിയറിൽ യഥാർത്ഥ ബ്രേക്കായത് കമ്മീഷണർ

ആയിരുന്നു. ആ ചിത്രം സൂപ്പർഹിറ്റായതോടെ സുരേഷ് ഗോപിയും സൂപ്പർ താരനിരയിലേക്ക് ഉയർന്നു. പിന്നീട് കളിയാട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡും സ്വന്തമാക്കി ഈ അഭിനയപ്രതിഭ. ഇപ്പോഴും മലയാളസിനിമയിലെ സജീവസാന്നിധ്യമായി തുടരുന്ന സുരേഷ് ഗോപി യുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം കാവലാണ്. രാഷ്ട്രീയക്കാരൻ ആകും മുൻപ് തന്നെ സുരേഷ് ഗോപിയിലെ നന്മ നിറഞ്ഞ മനുഷ്യനെ കേരളം പലകുറി കണ്ടതാണ്പിന്നീട് സജീവ

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴും അതിന് മാറ്റമുണ്ടായില്ല. അഭിനയത്തിനൊപ്പം തന്നെ സംഗീത ത്തെയും ഏറെ സ്നേഹിക്കുന്ന കലാകാരനാണ് സുരേഷ് ഗോപി. നല്ലൊരു ഗായകൻ കൂടിയായ താരം പാട്ടുപാടാൻ തനിക്ക് ലഭിക്കുന്ന അവസരങ്ങൾ എല്ലാം ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ ഒരു വിവാഹചടങ്ങിൽ സുരേഷ്ഗോപി പാടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാ കുന്നത്. ഇളയനിലാ പൊഴിഗിറതേ എന്ന തമിഴ് ഗാനമാണ് സുരേഷ് ഗോപി ആലപിച്ചത്.

അതിമനോഹരമായ ആലപിച്ച ഗാനം നിറ കയ്യടികളോടെയാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരും സ്വീകരിച്ചത്. വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ ആണ് സുരേഷ് ഗോപിയെ ഗാനം ആലപി ക്കാൻ ആയി വിവാഹവേദിയിലേക്ക് ക്ഷണിച്ചത്. യാതൊരു മടിയും കൂടാതെ ക്ഷണം സ്വീകരിച്ച താരം വേദിയിലെത്തി ഗാനം ആലപിച്ച മടങ്ങുകയായിരുന്നു. മഞ്ഞ കുറിയിൽ കിടിലൻ ഗെറ്റപ്പി ലാണ് താരം എത്തിയത്. ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Comments are closed.