സൂപ്പർ സ്റ്റാറായി തങ്കച്ചൻ; അബുദാബിയിൽ എത്തിയ തങ്കുവിന് വൻ സ്വീകരണം.. ലുലു വേൾഡ് ഫുഡ് ഫെസ്‌റ്റിവലിന്റെ മുഖ്യ അതിഥി ആയി തങ്കു എത്തിയപ്പോൾ.!!

സ്റ്റാർ മാജിക് പരിപാടിയിലെ മിന്നും താരമാണ് തങ്കച്ചൻ വിതുര. വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്നും ഉയർന്നുവരുന്ന ഒരു താരമെന്ന നിലയിൽ തങ്കച്ചന് വളരെയധികം ആരാധകരാണ് ഉള്ളത്. പ്രായം ഏറെയായിട്ടും വിവാഹം കഴിക്കാതെ ഇപ്പോഴും സിംഗിൾ ആയി നിൽക്കുകയാണ് തങ്കച്ചൻ. അപ്പോഴും തൻറെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം തൻറെ വിവാഹം ആണെന്ന് ഇതിനു മുൻപേ തങ്കച്ചൻ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ തങ്കച്ചൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോയാണ് താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മുസഫ്ഫ ക്യാപിറ്റൽ മാൾ ലുലു വേൾഡ് ഫുഡ് ഫെസ്‌റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടടെ വീഡിയോ ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ട എല്ലാവർക്കും ഇപ്പോൾ വളരെ അധികം സന്തോഷം ആയിരിക്കുകയാണ്. തങ്കച്ചനെ പോലെ ഒരാൾ ഇത്രയും വലിയ ഒരു ബ്രാൻഡ് കമ്പനിയുടെ

മുഖ്യ അതിഥിയായി എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ആരാധകർ. എന്തുതന്നെയായാലും പങ്കുവെച്ച് നിമിഷനേരങ്ങൾക്ക് ഉള്ളിലാണ് താരത്തിന്റെ ഈ വീഡിയോ വൈറലായി മാറിയിരിക്കുന്നത്. വെറുതെ വന്ന് ഒരു ഉദ്ഘാടനം കഴിഞ്ഞ് പോകുന്ന ആളല്ല താൻ എന്ന് തങ്കച്ചൻ പുതിയ വീഡിയോയിലൂടെ തെളിയിച്ചിരിക്കുകയാണ്. ആടിയും പാടിയും വർത്തമാനം പങ്കുവെച്ചും വളരെയേറെ സന്തോഷവാനായാണ് തങ്കച്ചനെ വീഡിയോയിൽ

കാണാൻ സാധിക്കുന്നത്. താരത്തിൻറെ മുഖത്തുള്ള അതെ നിറപുഞ്ചിരി ആരാധകർക്കും വീഡിയോ കാണുമ്പോൾ ഉണ്ടാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെ തന്നെ ഒന്നാംകിട ബിസിനസ് ഉടമസ്ഥനായ യൂസഫലി, തങ്കച്ചൻ വിതുരയെ നേരിട്ട് കാണുകയും സ്നേഹ സമ്മാനം കൈമാറുകയും ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്നേഹം കൊണ്ട്‌ തങ്കു എന്ന് വിളിക്കുന്ന ഈ കലാകാരന് നിരവധി ആരാധകരാണുള്ളത്.

Rate this post

Comments are closed.