കിലോക്കണക്കിന് പച്ചമുളക് ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി! ചെടി നിറയെ പച്ചമുളക് പിടിക്കാൻ.!! | Tips for Chilli Farming on Terrace
Tips for Chilli Farming on Terrace
Tips for chilli farming on terrace malayalam : നമ്മുടെ വീട്ടിൽ ഏറ്റവും അത്യാവശ്യമായി വേണ്ടതും ചെറിയ സ്ഥലത്ത് തന്നെ കൃഷി ചെയ്യാവുന്നതുമായ ഒരു പച്ചക്കറിയാണ് പച്ചമുളക്. മാത്രമല്ല മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ എളുപ്പത്തിൽ പച്ചമുളക് നമ്മുടെ വീടുകളിൽ വളർത്തിയെടുക്കാം.
നമുക്ക് കുറഞ്ഞ സ്ഥലത്തും മുളക് കൃഷി ചെയ്യാമെന്നതാണ് അതിന്‍റെ പ്രത്യേകത. ടെറസിലോ മറ്റോ പച്ചമുളക് ഗ്രോ ബാഗുകളിൽ പാകി നല്ല രീതിയിൽ കൃഷി ചെയ്യാവുന്നതാണ്. വീട്ടുമുറ്റത്ത് പച്ചമുളക് വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ നന്നായി വിളവ് ലഭിക്കും. അതിലൂടെ ഒരു കുടുംബത്തിന് ആവശ്യമുള്ള പച്ചമുളക് സ്വന്തം അടുക്കള
തോട്ടത്തില്‍ നിന്ന് തന്നെ പറിച്ചെടുക്കാം. കീടബാധ ചെറുക്കാനും നന്നായി കായ്‍കളുണ്ടാകാനും ചെടിക്ക് അല്‍പം പരിചരണം നല്‍കിയാല്‍ മതി. വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് പൊതുവെ കൃഷി ചെയ്യുക. വിത്ത് വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വീട്ടില്‍ വാങ്ങുന്ന ഉണക്ക മുളകിൽ നല്ലത് നോക്കി ഒന്നെടുക്കുക. അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം.
വീട്ടിൽ സാധാരണ മണ്ണ് ആണെങ്കിൽ കുറച്ച് ചെങ്കല്ല് പൊടി ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കണം. ഒപ്പം ഏകദേശം ഏഴു ദിവസത്തോളം വച്ച് പുളിപ്പിച്ച കഞ്ഞിവെള്ളവും മീൻ വെട്ടി അതിന്റെ ബാക്കി വെള്ളവും ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് ചെടിക്ക് വളരെ നല്ലതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Chilli Jasmine