ഇനി കറിവേപ്പില കാടു കെട്ടി വളരണോ? എങ്കിൽ ആരും അറിയാത്ത ഈ രഹസ്യം ഒന്ന് ചെയ്തു നോക്കൂ.. | Tips to grow Curry leaves

കറിവേപ്പ് നല്ലതുപോലെ തഴച്ചുവളരാൻ ആയിട്ടുള്ള കുറച്ച് നാച്ചുറൽ ടിപ്സ് എന്തൊക്കെയാണെന്ന് പരിചയപ്പെടാം. നമ്മൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ കറിവേപ്പ് നമുക്ക് ഈസി ആയിട്ട് വീടുകളിൽ വളർത്തിയെടുക്കാം എന്നുള്ളത്. എന്നാൽ പറയുമ്പോൾ ഇത് ഈസി ആണെങ്കിലും വേപ്പിൻ തൈ

മണ്ണുകളിൽ പിടിച്ചുവരാൻ കുറച്ച് പ്രയാസമുള്ള കാര്യമാണ്. കറിവേപ്പില വളരുവാൻ ആയി പ്രധാനമായിട്ടും വേണ്ട മൂലകം അയൺ, കാൽസ്യം തുടങ്ങിയവയാണ്. ഇത് ലഭിക്കുവാനായി മീൻ കഴുകിയിട്ട് മിച്ചം വരുന്ന വെള്ളം തൈകളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. മീനുകളിൽ അയൺ അടങ്ങിയിട്ടുള്ളതിനാൽ കറിവേപ്പ് നല്ലതുപോലെ തഴച്ചു വളരാനും ഉണ്ടാകുന്ന

ഇലകളിൽ പച്ചപ്പ് നിലനിൽക്കാനും സഹായിക്കുന്നു. അടുത്ത ടിപ്പ് എന്ന് പറയുന്നത് മുട്ടത്തോട് പൊടിച്ച് ഇട്ടു കൊടുക്കുക എന്നുള്ളതാണ്. വേപ്പിൻ തൈയുടെ വേരുകൾ ഉറക്കുവാൻ ആയിട്ടാണ് മുട്ടത്തോട് ഇട്ടു കൊടുക്കുന്നത്. ഇവ നമുക്ക് പ്ലാന്റിങ് സമയത്തോ അല്ലാതെയോ ഇട്ടു കൊടുക്കാവുന്നതാണ്. പ്ലാന്റ് സമയത്താണ് ഇട്ടുകൊടുക്കുന്നത് എങ്കിൽ തൈകൾ

വെച്ചു പിടിപ്പിക്കുന്നത് മുന്നേതന്നെ മണ്ണുകളിൽ മുട്ടത്തോട് പൊടിച്ചിട്ട് കൊടുക്കുക. ഗാർഡനിലും അടുക്കള തോട്ടങ്ങളിലും ഉള്ള എല്ലാ ചെടികൾക്കും നല്ലതുപോലെ ഫലപ്രദം ആയിട്ടുള്ള ഒരു വളപ്രയോഗം ആണ് മുട്ടത്തോട് പൊടിച്ചിട്ട് കൊടുക്കുക എന്നുള്ളത്. കൂടുതൽ ടിപ്‌സുകൾ അറിയാൻ വീഡിയോ കാണൂ. Video credit : Crazy Crafts