ബാൾസം തൈകൾ ചട്ടി നിറഞ്ഞ് തിങ്ങി വളരാൻ ഈ വളങ്ങൾ കൊടുക്കൂ.. ബാൾസം നടേണ്ട ശരിയായ രീതി.!! | Two Fertilizers For Small Balsom Seedlings To Grow Thick

Two Fertilizers For Small Balsom Seedlings To Grow Thick Malayalam : വാങ്ങിച്ച തൈകൾ ആയാലും, തീരെ ഹെൽത്തി അല്ലാത്ത തൈകളായാലും നമുക്ക്‌ ചില ടിപ്സിലൂടെ നന്നായി പരിചരിച്ച് വളർത്തി എടുക്കാവുന്നതേയുള്ളൂ. നമ്മൾ ഒരു ചെടി വാങ്ങിച്ചാൽ അതിന്റെ വളർച്ചക്കാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത്, അത് കഴിഞ്ഞ് മാത്രമാണ് ഫ്‌ളവറിങ്ങിന് പ്രാധാന്യം കൊടുക്കേണ്ടത്.

പക്ഷെ പലരും നോക്കാറുള്ളത് ചെറിയ ചെടിയാണെങ്കിൽ പോലും അതിൽ മൊട്ടുകൾ വന്നിട്ടുണ്ടോ എന്നാണ്. ഇത് പൂവായി കഴിഞ്ഞാൽ പിന്നെ ചെടിക്ക്‌ മുരടിപ്പ് വരുന്നു. അപ്പോൾ പൂവിടുന്നതിന് മുൻപ് നമ്മൾ ചെടി നന്നായി വളർത്തി എടുക്കാൻ ശ്രദ്ധിക്കണം. ചെടി നന്നായി വളർന്നിട്ടാണ് മൊട്ടിടുന്നതെങ്കിൽ അതിൽ നിറയെ പൂക്കൾ ഉണ്ടാവും. ഇനി നമുക്ക് ചെടി നടുന്നത് നോക്കാം.

Balsom

ഹെൽത്തി അല്ലാത്ത ജിഫി ചെടികളാണ് നടുന്നത്. ഇത് ചട്ടികളിൽ നടുക. ഇതിന്റെ പോട്ടിങ് മിക്സ്‌ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ മാത്രമാണ്. ഇനി 2 ആഴ്ച കഴിഞ്ഞതിനു ശേഷം മാത്രമേ ഇതിന് വളം ഇട്ടു കൊടുക്കാവൂ. 2 ആഴ്ച ആവുമ്പോഴേക്കും പുതിയ ഇലകളെല്ലാം വരാൻ തുടങ്ങിയിട്ടുണ്ടാവും. ഇനി ചെടിയുടെ മണ്ണ് ഒന്ന് ഇളക്കിയിട്ട ശേഷം അതിലേക്ക് നന്നായി ഉണങ്ങിയ ചാണകപ്പൊടി ആണ് വളമായി ചേർക്കേണ്ടത്.

ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. ഇങ്ങനെ 2 ആഴ്ചയിൽ ഒരിക്കൽ ചാണകപ്പൊടി ഇട്ടു കൊടുക്കുക. ചാണകപ്പൊടി അല്ലെങ്കിൽ പകരം നമുക്ക് വളമായി NPK 19-19, NPK 18-18 എന്നിവ ഉപയോഗിക്കാം. ഇതാവുമ്പോൾ 1 ലിറ്റർ വെള്ളത്തിൽ 1 സ്പൂൺ കലക്കി ചെടിക്ക് സ്പ്രേ ചെയ്തു കൊടുക്കാം. നന്നായി വളരും. കൂടുതലറിയാനായി വീഡിയോ കാണൂ. Video Credit : RIZA’ Z VIBES