ഇത്തവണ മ്മ്‌ടെ ഉപ്പുമാവ് ഒന്ന് ഉണ്ടാക്കി നോക്കൂ.. ബ്രേക്ക്ഫാസ്റ്റിനു കിടിലനാവും ഇത്.. | Uppumavu Recipe

ഉപ്പുമാവ് ഏവർകും പ്രിയപ്പെട്ടതാണ്. രാവിലെ വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാൻ പറ്റിയ ഒരു വിഭവം കൂടിയാണ് ഉപ്പുമാവ്. ചെരുവുകൾ എല്ലാം ചേർത്ത വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നമ്മക്ക് ഉണ്ടാകാവുന്നതാണ്. എങ്ങനെയാണ് തയാറാകേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ ഫ്രൈപാൻ അടുക്കുക. അതിൽ വെളിച്ചെണ്ണ ചൂടാക്കിയതിനു ശേഷം കടുക് പൊട്ടിക്കുക. അതിലേക്കു ചുവന്നമുളക്, ബീൻസ്, കാരറ്റ്,

 • റവ 500 ഗ്രാം
 • സവാള 150 ഗ്രാം
 • കാരറ്റ് 100 ഗ്രാം
 • ബീൻസ് 50 ഗ്രാം
 • പച്ചമുളക് 50 ഗ്രാം
 • ചുവന്നമുളക്‌ 50 ഗ്രാം
 • ഇഞ്ചി 50 ഗ്രാം
 • വേപ്പില 50 ഗ്രാം
 • ചിരവിയ തേങ്ങ 200 ഗ്രാം
 • ഉഴുന്ന് 100 ഗ്രാം
 • കടുക് 20 ഗ്രാം
 • ഉപ്പ് ആവശ്യത്തിന്
 • വെളിച്ചെണ്ണ ആവശ്യത്തിന്
 • വെള്ളം ആവശ്യത്തിന്

പച്ചമുളക്, ഇഞ്ചി, ഉഴുന്ന് എന്നീ ചെരുവുകൾ ചേർത്ത് വഴറ്റുക. വഴറ്റിയ ചേരുവയിൽ ചിരവിയ തേങ്ങ ഇട്ടതിനു ശേഷം വീണ്ടും വഴറ്റുക. എല്ലാം പകമായതിനു ശേഷം റവ അതിലേക്ക് ഇടുകയും പാകത്തിന് വെള്ളവും ചേർക്കുക. പാകത്തിന് ഉപ്പും ചേർക്കുക. എന്നിട്ട് അത് ഇളക്കി കൊടുത്ത് അടച്ചു വെക്കുക. 10 മിനുറ്റിൽ തന്നെ ഉപ്പുമാവ് തയ്യാറായി. കുടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

Comments are closed.