വേദികയും സിദ്ധാർഥും തമ്മിലുള്ള കലഹം ഇനി പുതിയ വഴിത്തിരിവുകളിലേക്ക്.. സുമിത്രയും കൂട്ടരും വിനോദയാത്രക്ക് പോകുന്നു.. | കുടുംബവിളക്ക് | Kudumbavilakku Today Episode | Kudumbavilakku Latest Episode | Kudumbavilakku Episode January 1

റേറ്റിങ്ങിൽ ഒന്നാം സ്ഥാനം വീണ്ടെടുത്തിരിക്കുകയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് പരമ്പര പറയുന്നത്. സുമിത്രാ സിദ്ധാർത്ഥിന്റെ ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടി ച്ചത് വേദിക എന്ന സ്ത്രീയാണ്. സിദ്ധുവായിരുന്നു വേദികയുടെ ലക്‌ഷ്യം. ഒടുവിൽ വേദിക അവ രുടെ ആഗ്രഹം സഫലമാക്കുക തന്നെ ചെയ്തു. എന്നാൽ വേദികയെ തന്റെ ജീവിതസഖിയാക്കിയ പ്പോൾ ശ്രീനിലയത്തിൽ അവർക്ക് വിലക്ക്

കല്പിക്കുകയായിരുന്നു ശിവദാസമേനോൻ. എന്നാൽ ശ്രീനിലയത്തിനടുത്ത് തന്നെ വാടകവീടെടുത്ത് വേദികയുമായി താമസിക്കുകയാണ് സിദ്ധു. ആ ദാമ്പത്യം ഒരുപാടുനാളൊന്നും വിജയകരമാ യിരിക്കില്ല എന്ന് പ്രേക്ഷകർക്ക് ഉറപ്പുണ്ടായിരുന്നു, അത് അങ്ങനെ തന്നെ സംഭവിച്ചു. വേദികയുടെ കുതന്ത്രങ്ങൾ മനസിലാക്കിയ സിദ്ദു വേദികയെ ജീവിത ത്തിൽ നിന്നും അകറ്റിനിർത്താൻ തുടങ്ങി. ഇരുവരും തമ്മിൽ കലഹം തുടങ്ങിയതാണ് കഴിഞ്ഞ

എപ്പിസോഡുകളിൽ കാണിച്ചത്. സുമിത്രയുടെ ജീവിതത്തിൽ വിലങ്ങുതടിയായി മാറുന്നത് വേദിക യാണെങ്കിൽ മകൻ അനിരുദ്ധിന്റെ ജീവിതത്തിൽ ഭീഷണിയായി മാറുന്നത് അയാളുടെ സഹപ്രവ ർത്തക ഡോക്ടർ ഇന്ദ്രജയാണ്. ഇപ്പോഴിതാ വേദികയും ഇന്ദ്രജയും കൈകോർത്തിരി ക്കുകയാണ്. ആ സമയം തന്നെയാണ് അനിരുദ്ധിന്റേയും ശ്രീകുമാറിന്റെയും നേതൃത്വത്തിൽ സുമിത്രയും മക്കളും ഒരു വിനോദയാത്ര പോകാൻ പ്ലാൻ ഇട്ടിരിക്കുന്നത്. നഷ്ട്പ്പെട്ട

ഒരുമയും ഇഴയടുപ്പവും ശ്രീനില യത്തിൽ വീണ്ടും ഉണ്ടാവുകയാണ് എന്നുപറഞ്ഞുകൊണ്ടുള്ള പ്രോമോ വീഡിയോ അണിയറപ്രവ ർത്തകർ പുറത്തുവിട്ടുകഴിഞ്ഞു. ഈയൊരു യാത്ര തീർച്ചയായും വളരെ രസകരമായ അനുഭവങ്ങ ളായിരിക്കും സമ്മാനിക്കുക എന്നാണ് സീരിയൽ ആരാധകർ പറയുന്നത്. പരമ്പരയിൽ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരുന്ന ആതിര മാധവ് ഈയിടെ സീരിയലിൽ നിന്ന്

പിന്മാറിയിരുന്നു. എന്നാൽ പുതുതായി എത്തിയ അനന്യ ഏറെ മിടുക്കിയാണെന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. എന്തായാലും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് പരമ്പര എത്തിയ തിനുപിന്നിൽ സുമിത്രക്കല്ല, വേദികക്കാണ് ക്രെഡിറ്റ് കൊടുക്കേണ്ടതെന്നാണ് ആരാധകർ വിലയിരുത്തുന്നത്. അത്രയും മികച്ച അഭിനയമാണ് ശരണ്യ ആനന്ദ് എന്ന അഭിനേത്രി സീരിയലിൽ കാഴ്ച്ചവെക്കുന്നത്.

Comments are closed.