വൃദ്ധിയുടെ അമ്മയും അച്ഛനും ശരിക്കും ഞെട്ടിച്ചു! തകർപ്പൻ ഡാൻസുമായി വൃദ്ധിമോളുടെ അച്ഛനും അമ്മയും.!! [വീഡിയോ] | Vriddhi Vishal Parents Dance Video goes Viral

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ഇപ്പോൾ ശരിക്കും താരങ്ങൾ എന്ന് പറയാം. സോഷ്യൽ മീഡിയ അടക്കിവാഴുന്ന വൈറൽ താരങ്ങളിൽ ഡാൻസിലും പാട്ടിലും അഭിനയത്തിലുമൊക്കെ കഴിവ് തെളിയിച്ച പുലികളും പുപ്പുലികളുമൊക്കെയുണ്ട്. അക്കൂട്ടത്തിൽ യുവാക്കളും കുട്ടികളും കൊച്ചുകുട്ടികളും ഒക്കെപ്പെടും.

വൃദ്ധി വിശാൽ എന്ന പേര് മലയാളികൾക്ക് ഏറെ സുപരിചിതമാണ്. ടെലിവിഷൻ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ വൃദ്ധി നൃത്തച്ചുവടുകളുമായി എത്തിയപ്പോൾ ലോകം മുഴുവനുമുള്ള മലയാളികളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് കോളങ്ങളിലേക്കാണ് ആ കൊച്ചു പെൺകുട്ടി നടന്നു കയറിയത്. അന്നുമുതൽ അങ്ങോട്ട് വൃദ്ധി മലയാളികളുടെ മനസ്സുകളിൽ ചേക്കേറുകയായിരുന്നു. ഇന്നും വൃദ്ധി ഏവർക്കും പ്രിയങ്കരി തന്നെ.

മഴവിൽ മനോരമയിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു പരമ്പരയിൽ അഭിനയിക്കുകയായിരുന്നു വൃദ്ധി വിശാൽ. ഇന്ന് സോഷ്യൽ മീഡിയയിൽ വൈറൽ താരങ്ങളാണ് വൃദ്ധിയും വൃദ്ധിയുടെ മാതാപിതാക്കളും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് വൃദ്ധിയുടെ അച്ഛൻ വിശാൽ കണ്ണൻ. കൊറിയോഗ്രാഫർ ആയ വിശാൽ കണ്ണൻ ഇതിനോടകം തന്നെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു ഡാൻസർ കൂടിയാണ്.

തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ വ്യത്യസ്തമായ നൃത്തച്ചുവടുകളുമായി ആരാധകർക്ക് മുൻപിൽ എത്താറുണ്ട് വിശാൽ. ഇപ്പോഴിതാ ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളുമായി വിശാൽ ഭാര്യയ്ക്കൊപ്പം ഒരു ഡാൻസ് വീഡിയോയുമായി എത്തിയിരിക്കുകയാണ്. ഒട്ടേറെ ആരാധകരാണ് വീഡിയോ കണ്ട് മികച്ച അഭിപ്രായങ്ങൾ കമൻറ് ചെയ്തിരിക്കുന്നത്. എന്നാൽ വീഡിയോയിൽ വൃദ്ധിയെ കാണാത്ത വിഷമത്തിലാണ് വ്യദ്ധിയുടെ ആരാധകർ.

മോളെ കൂടെ കൂട്ടാമായിരുന്നു എന്നാണ് പലരും പറയുന്നത്. ടൈം പാസ് ഡാൻസ് എന്ന ക്യാപ്‌ഷനോടെയാണ് വിശാൽ ഡാൻസ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. എന്താണെങ്കിലും അച്ഛനും മകളും മികച്ച ഡാൻസർമാർ തന്നെയെന്ന് ഉറപ്പിക്കുകയാണ് സോഷ്യൽ മീഡിയ. വൃദ്ധിമോൾ തന്നെയാണ് റിയൽ താരമെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. Conclusion : Vishal has arrived on social media with a dance video with his wife with thrilling dance steps. Many fans have watched the video and commented on it. But fans of vriddhi vishal are upset that vriddhi is not seen in the video.

Comments are closed.