എന്റെ പൊന്നോ എന്ന ഒരു ലുക്കാ! ഇത് കുഞ്ഞിപ്പുഴു തന്നെയോ.. അടിപൊളി ഫോട്ടോഷൂട്ടുമായി വൃദ്ധി വിശാൽ; ഏറ്റെടുത്ത് ആരാധകർ.!! | vriddhi vishal

മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെപോലെ സുപരിചിതയാണ് വൃദ്ധി വിശാൽ. നിഷ്കളങ്കമായ ചിരി കൊണ്ടു കുട്ടിത്തം നിറഞ്ഞ വർത്തമാനം കൊണ്ടു മലയാളികളെ ഒന്നടങ്കം കയ്യിലെടുത്ത കുട്ടി താരം ഇപ്പോൾ അഭിനയ രംഗത്തെ സജീവ സാന്നിധ്യമാണ്. മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന ഒരൊറ്റ ഡാൻസ് വിഡിയോയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ സ്റ്റാറ്റസിലും മനസ്സിലും കുട്ടി താരം ഇടം പിടിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ വൃദ്ധി പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോകളും ഫോട്ടോകളും എല്ലാം തന്നെ ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടു ക്കുന്നത്. ഇടക്കിടക്ക് ഫോട്ടോഷൂട്ടിലും വൃദ്ധി എത്താറുണ്ട്. അത്തരത്തിൽ പങ്കുവെച്ചിരുന്നു ചിത്ര ങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ലി ആൻഡ് ലി ഡിസൈനർ ബോട്ടിക് ഒരുക്കിയിരിക്കുന്ന വയലറ്റ് ഹെവി ബൺ ഗൗൺ ആണ് വൃദ്ധി അണിഞ്ഞി

രിക്കുന്നത്. സിമ്പിൾ മേക്കപ്പിൽ അതീവ സുന്ദരി ആയിട്ടാണ് കുട്ടി താരം ഫോട്ടോ ഷൂട്ട്‌ നടത്തിരി ക്കുന്നത്. കുട്ടി താരത്തിന്റ ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. നിരവധി പേരാണ് വൃദ്ധി കുട്ടിക്ക് ആശംസ അറിയിച്ച് രംഗത്ത് വരുന്നത്. ഇൻസ്റ്റ ഗ്രാമിൽ മാത്രം മില്യൻ ഫോളോവേഴ്സ് ആണ് കുട്ടി താരത്തിനുള്ളത്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ

അനുമോൾ എന്ന വൃദ്ധി വിശാൽ ഇതിനോടകം തന്നെ ഒരു കുഞ്ഞു താരമാണ്. സാറാസ് എന്ന സിനിമയിലെ കുസൃതി ക്കുടുക്കയായും വൃദ്ധിക്കുട്ടി തിളങ്ങിയിരുന്നു കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രി യുടേയും മകളാണ് വൃദ്ധി. ഈ കൊച്ചു മിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോ കളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

Comments are closed.