മുളക് കാടുപോലെ വളരാനും വെള്ളീച്ചയെ പമ്പ കടത്താനും ഇതു മാത്രം മതി.. വെള്ളീച്ചയെ പമ്പ കടത്താം.!! | Get rid of whiteflies in chilli plant
നമ്മുടെ വീടുകളിൽ കറികൾക്കും മറ്റുമായി ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകമാണ് പച്ചമുളക് എന്ന് പറയുന്നത്. ഒരു മുളക് പിടിപ്പിച്ച എടുക്കണം എന്ന് പറയുന്നത് വളരെ പ്രയാസകരമായ കാര്യമാണ് എന്നാലും പിടിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്നുതന്നെ പച്ചമുളക് ധാരാളം ഉണ്ടാകുന്നതായി കാണാം. മാർക്കറ്റിൽ നിന്നും നാം വാങ്ങുന്ന
പച്ചമുളക് കളിൽ ഒരുപാട് കീടനാശിനി തളിച്ചതു കൊണ്ട് തന്നെ അധികം രാസവളങ്ങളോ മായങ്ങൾ ഒന്നും ചേർക്കാത്ത ജൈവ പച്ചമുളക് കൃഷി എങ്ങനെ നടത്തി വിളവെടുക്കാം എന്നതിനെക്കുറിച്ച് നോക്കാം. വറ്റൽമുളക് കളിൽ നിന്നും വിത്തുകൾ എടുത്തോ അല്ലെങ്കിൽ നട്ടുപിടിപ്പിച്ച മുളകിന് ഏതെങ്കിലും വിത്തെടുത്ത് ഉണക്കിയോ പച്ചമുളക് നടാവുന്നതാണ്.
സെപ്റ്റംബർ മാസമാണ് പച്ചമുളക് കൃഷിക്ക് ഏറ്റവും അനുയോജ്യം. പച്ചമുളക് കൃഷിയിൽ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന ഒരു കീടശല്യം ആണ് വെള്ളീച്ച ശല്യം. ഇലകളുടെ അടിഭാഗത്ത് ആയിട്ടാണ് ഇവർ കൂടു കൂട്ടി ഇരിക്കുന്നത്. ഇതേ തുരത്താനായി ഒരു പാത്രത്തിൽ ഒരു പിടി കാന്താരിമുളക് കുറച്ച് മഞ്ഞൾപ്പൊടി ഒരു തുടം വെളുത്തുള്ളി
പിന്നെ കാൽടീസ്പൂൺ കായ പ്പൊടിയും ആണ് വേണ്ടത്. ഇവയെല്ലാം കൂടെ മിക്സിയിലിട്ട് അരച്ച് ഇവയുടെ ഒരു ജ്യൂസ് പരുവത്തിലാക്കി എടുക്കുകയാണ് നാം ചെയ്യുന്നത്. ശേഷം ഇവ യിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിച്ച് നേർപ്പിച്ച് എടുത്ത് സ്പ്രേ ബോട്ടിലിൽ ആക്കി സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credits : Mini’s LifeStyle