ഈ 10 പൂച്ചെടികൾ ആർക്കും ഈസിയായി വീട്ടിൽ നട്ടു വളർത്താം.. പലിപാലനം വേണ്ടാത്ത 10 ചെടികൾ.!! | 10 Low Maintenance Flowering Plants

10 Low Maintenance Flowering Plants Malayalam : സൂര്യന്റെ വെളിച്ചത്തിൽ വളരാൻ പറ്റിയ ചില ചെടികളാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. അതിൽ ആദ്യത്തെ ചെടിയാണ് അൽമാണ്ട. പല നിറങ്ങളിൽ ലഭ്യമാണ്. എന്നാൽ പൊതുവെ കാണുന്നത് മഞ്ഞ നിറത്തിലാണ്. കമ്പ് നട്ട് എളുപ്പത്തിൽ പിടിപ്പിക്കാവുന്നത് ആണ്. വേനൽക്കാലത്ത് വെള്ളത്തിലിട്ട് ഇത് വളർത്താവുന്നതാണ്. രണ്ടാമത്തെ ചെടിയാണ് മെലസ്റ്റോമ. ഇതും പല നിറങ്ങളിൽ ലഭ്യമാണ്.

നിലത്ത് വളർത്താൻ കഴിയുന്ന ചെടികളാണ് ഇവ. ചട്ടികളിൽ വളർത്തുമ്പോൾ രണ്ട് വർഷം കൊണ്ട് നശിച്ചു പോകുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. മരമായി കഴിഞ്ഞാൽ നിറച്ചും പൂക്കൾ ഉള്ളതായി കാണാം. സൂര്യ പ്രകാശത്തിൽ വളർത്താൻ പറ്റിയ ചെടിയാണ്. എന്നാൽ രണ്ട് മണിക്ക് ശേഷമുള്ള സൂര്യപ്രകാശം ഒരു ചെടിക്കും ആവശ്യമില്ല. മൂന്നാമത്തെ ചെടിയാണ് ഹെലികോണിയ. പല രീതിയിൽ ഈ ചെടി ലഭ്യമാണ്. നാടൻ ചെടികളുമുണ്ട്. ഈ ചെടി വലിയ മരമായി മാറുന്നില്ല.

10 Low Maintenance Flowering Plants

ഭംഗിയുള്ള പൂക്കളാണ് ഈ ചെടിയിൽ നിന്നുമുണ്ടാവുന്നത്. എന്നാൽ ഇതിനുള്ള ഏക പ്രശ്നം ഒരു സ്ഥലത്ത് വെച്ചു പിടിപ്പിച്ചാൽ മറ്റു സ്ഥലങ്ങളിലും പടർന്നു പിടിക്കും. അതുകൊണ്ട് പ്രേത്യേകമായ ഏരിയ ഇതിനുവേണ്ടി കണ്ടെത്തുക. നാലാമത്തെ ചെടിയാണ് ജട്രോഫ. ഡാർക്ക് ചുവപ്പ് പൂക്കളാണ് ഈ ചെടിയിൽ നിന്നുമുണ്ടാവുന്നത്. നല്ല സൂര്യ പ്രകാശത്തിലും അധികം പലിപാലനം വേണ്ടാത്ത ചെടിയും കൂടിയാണ്. അഞ്ചാമത്തെ ചെടിയാണ് രാജമല്ലി.

വളരെ സുഖകരമായി വളർത്താൻ സാധിക്കുന്ന ചെടിയാണ്. ആവശ്യത്തിലധികം പലിപാലനം ഈ ചെടികൾക്ക് വേണ്ടയെന്ന് പറയാം. കൂടാതെ നല്ല രീതിയിൽ പൂക്കൾ ഉണ്ടാവാനും ഇവ സഹായിക്കുന്നതാണ്. പല നിറങ്ങളിൽ ഈ ചെടി ലഭ്യമാണ്. നാടൻ പൂക്കൾ ഇഷ്ടമുള്ളവർക്ക് പറ്റിയ ചെടിയാണ് രാജമല്ലി. കൂടുതൽ വിവരങ്ങൾ അറിയുവാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. ഉപകാരപ്രദമായ വീഡിയോ. Video credit : Plants Island

Rate this post