അഡീനിയം നിറയെ പൂക്കണോ.? അഡീനിയം വളർത്തുന്നതിൽ നമ്മൾ ഒഴിവാക്കേണ്ട 15 തെറ്റുകൾ.!! | Avoid these 15 Mistakes in Adenium Malayalam

Avoid these 15 Mistakes in Adenium Malayalam : അഡീനിയം ചെടികൾ വളർത്തുന്നതിൽ നമ്മൾ അറിയാതെ ചെയ്യുന്ന കുറച്ചു തെറ്റുകളെ കുറിച്ച് നോക്കാം. ഈ തെറ്റുകൾ എന്തൊക്കെയാണെന്നും അവ എങ്ങനെ ഒഴിവാക്കണമെന്നും അറിഞ്ഞാൽ വളരെ നല്ല രീതി യിൽ നിങ്ങൾക്ക് അഡീനിയം ചെടികൾ വളർത്തിയെടുക്കാം. അഡീനിയം ചെടികൾ നാച്ചുറൽ ആയിട്ട് നല്ല വെയിലും ചൂടും ഉള്ള സ്ഥലങ്ങളിൽ വളരുന്നവയാണ്.

വീടുകളിൽ വളർത്തുമ്പോൾ അതിനനുസരിച്ച് വെയിൽ കിട്ടുന്ന സ്ഥലത്ത് വച്ച് ആയിരിക്കണം ഇവ വളർത്തിയെടുക്കേണ്ടത്. അതായത് കുറഞ്ഞത് 6 തൊട്ടു 8 മണിക്കൂറെങ്കിലും നേരിട്ട് വെയിൽ കിട്ടുന്ന സ്ഥലത്തായിരിക്കണം ഇവ വെക്കേണ്ടത്. അഡീനിയം ചെടികൾ വളർത്തുമ്പോൾ എപ്പോഴും ചെടികൾ ഞെരുങ്ങി ഇരിക്കുന്ന രീതിയിൽ വളർത്തരുത്.

ഒരു ചെടിയും മറ്റു ചെടിയും തമ്മിൽ കുറച്ച് സ്ഥലം ഇട്ടു വേണം വെക്കുവാനായി. ഇവ കുറച്ചു വലിപ്പത്തിൽ വളരുന്നത് ആയതുകൊണ്ട് തന്നെ ശ്വസിക്കാൻ ആവശ്യമായ സ്ഥലം ലഭിക്കേണ്ടതുണ്ട്. ഇവ നടുമ്പോൾ ഇവയുടെ വലിപ്പം അതിനനുസരിച്ചുള്ള പോട്ടിലേക്ക് വേണം നട്ടു കൊടുക്കാൻ. കൂടാതെ ഇവ വളരുന്തോറും അതിനനുസരിച്ച് വലിയ പോട്ടിലേക്ക് ഇവയെ മാറ്റേണ്ടതാണ്.

ഇവ നടുവാൻ ആയി പോർട്ടിംഗ് മിക്സ്‌ തയ്യാറാക്കുമ്പോൾ അതിൽ എടുക്കേണ്ട മണ്ണ് എപ്പോഴും വെള്ളം വാർന്നു പോകുന്നതും കട്ടപിടിക്കാത്ത ആയിരിക്കണം. ഇവ എടുക്കുമ്പോൾ ഗാർഡൻ സോയിളും കമ്പോസ്റ്റും 35 ശതമാനവും റിവർ സാൻഡ് 20 ശതമാനവും കോക്പിറ്റ് 10 ശതമാനവും എന്ന അനുപാതത്തിൽ ആയിരിക്കണം മിക്സ്‌ ചെയ്യേണ്ടത്. Video Credits : Novel Garden

5/5 - (1 vote)