
4 ഗണപതി ചിത്രങ്ങളിൽ ഒന്ന് മനസ്സിൽ തിരഞ്ഞെടുക്കൂ! ഈ പുതുവർഷം നിങ്ങളുടെ ഭാഗ്യം എങ്ങനെ എന്ന് നോക്കാം.!! | 2023 Ganapathy Astrology Malayalam
2023 Ganapathy Astrology Malayalam
2023 Ganapathy Astrology Malayalam : എല്ലാ ഗണങ്ങളുടെയും അധിപനാണ് ഗണപതി ഭഗവാൻ. ഗണപതി ഭഗവാന് തൃപ്തി ഉണ്ടായാൽ മാത്രമേ നമ്മുടെ ഉദ്യമങ്ങൾ എല്ലാം വിജയിക്കുകയും ഈ ഉദ്യമങ്ങൾക്ക് ഉണ്ടാവുന്ന വിഘ്‌നങ്ങൾ അകറ്റി നിർത്തുകയുമുള്ളൂ. അതു കൊണ്ടാണല്ലോ ഗണപതിയെ വിഘ്‌നേശ്വരൻ എന്ന് വിളിക്കുന്നത്.താഴെ കാണുന്ന വീഡിയോയിൽ നാല് ഗണപതി ചിത്രങ്ങൾ കാണാൻ സാധിക്കും. അതിൽ ഏതെങ്കിലും ഒന്ന് പൂർണ്ണ ഭക്തിയോടെ തിരഞ്ഞെടുക്കുക.
ഒരിക്കലും ഒന്നു പരീക്ഷിച്ച് കളയാം എന്ന ഉദ്ദേശത്തോടെ ചെയ്യരുത്.ഓം ഗം ഗണപതയേ നമഃ എന്ന് മൂന്നു വട്ടം മനസ്സിൽ ഉരുവിട്ടിട്ട് വേണം തിരഞ്ഞെടുക്കാനായിട്ട്.ആദ്യത്തെ ചിത്രം വരഗണപതിയാണ്. വിദേശവാസം, ധനലാഭം, തൊഴിൽ, ഉയർച്ച എന്നിവയാണ് സൂചിപ്പിക്കുന്നത്. മക്കളിലൂടെ നിങ്ങളുടെ ആഗ്രഹം സാധിക്കും എന്നും ഈ ചിത്രം പറയുന്നു. രണ്ടാമത്തെ ചിത്രം സിദ്ധി വിനായകൻ ആണ്. നിങ്ങൾ ഏത് മേഖലയിലാണോ ആ മേഖലയിൽ

നിങ്ങൾ നല്ല പേരും പ്രശംസയും നേടും എന്നതാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. മൂന്നാമത്തെ ചിത്രം വീരഗണപതിയുടെ ആണ്. പുതിയ തുടക്കം ആണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. വിജയസാധ്യതയും കാണുന്നുണ്ട്. ഗണപതി ഭഗവാന്റെ മുന്നിൽ ഏത്തമിട്ട് തെറ്റുകൾ ഏറ്റു പറയണം. നാലാമത്തെ ചിത്രം ശക്തി ഗണപതിയാണ്. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഭവനത്തിൽ സന്തോഷവാർത്ത ഉടനേ കേൾക്കാൻ കഴിയും എന്നാണ്.
ഓരോ ചിത്രവും എന്തൊക്കെയാണ് സൂചിപ്പിക്കുന്നത് എന്നത് വളരെ വിശദമായി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. അത് മുഴുവനായും കണ്ട് ഗണപതി ഭഗവാനെ പ്രീതിപ്പെടുത്താൻ എന്താണോ വേണ്ടത് അത് ചെയ്ത് ഈ പുതുവർഷം തുടങ്ങൂ. ജാതകവശാൽ എത്ര ചീത്ത സമയം ആണെങ്കിലും ഐശ്വര്യം നിങ്ങളെ തേടി വരും. video credit : Infinite Stories