കടലാസ്‌ചെടി ചട്ടി മാറ്റിയാൽ എന്ത് സംഭവിക്കും.? ഇല കൊഴിയാതെ ബൊഗൈൻവില്ല റീപോട്ട് ചെയ്യുവാൻ 7 ടിപ്സ്.!! | 7 Tips to Repot Bougainvillea Without Leaf Shed

7 Tips to Repot Bougainvillea Without Leaf Shed in Malayalam : വ്യത്യസ്ത നിറത്തിൽ നിൽക്കുന്ന ബോഗൺവില്ല ചെടികൾ ഇഷ്ടമല്ലാത്തവർ ആരും തന്നെ കാണില്ല. എന്നാൽ തുടക്കത്തിൽ ചെടിച്ചട്ടികളിലും മറ്റും നട്ടുവളർത്തിയ ബോഗൺവില്ല പിന്നീട് റിപ്പോർട്ട് ചെയ്യുമ്പോൾ അതിന് ആദ്യമുണ്ടായിരുന്ന ഉന്മേഷവും വളർച്ചയും ഒന്നും തന്നെ ഉണ്ടാകണം എന്നില്ല. ഇത് റിപ്പോർട്ടിംഗിലെ അപാകതയാണ് സൂചിപ്പിക്കുന്നത്. എന്തിനാണ് ബോഗൺവില്ല

റിപ്പോർട്ട് ചെയ്യുന്നത് എന്ന് സംശയം എല്ലാവരിലും ഉണ്ടാകാം. അതിന് കാരണം ഇതാണ്. ചെടിച്ചട്ടിയിൽ ആണ് നമ്മൾ ബോഗൺവില്ല കമ്പ് നട്ടിരിക്കുന്നത് എങ്കിൽ അത് വളർന്നു വരുമ്പോൾ ചട്ടി നിറയെ വേരുകൾ കൊണ്ട് നിറയുന്നത് കാരണമായേക്കാം. ഇങ്ങനെ ചട്ടിയിൽ വേരുകൾ നിറയുമ്പോൾ പുതിയ വേരുകൾ ഉണ്ടാകാതിരിക്കാനും പഴയ വേരുകൾക്ക് വേണ്ടരീതിയിൽ നിലനിൽക്കാൻ സാധിക്കാതെ വരുന്നതിനും കാരണമായേക്കാം.

Bougainvillea

ഇത് വേരുകൾ നശിച്ചു പോകുന്നതിന് വലിയതോതിൽ കാരണമായി വരാറുണ്ട്. മൂന്നു മുതൽ നാലു വർഷം കൂടിയിരിക്കുമ്പോൾ മാത്രമേ ബോഗൻ വില്ല റിപ്പോർട്ട് ചെയ്യാൻ പാടുള്ളൂ. അടിക്കടി റിപ്പോർട്ട് ചെയ്യുന്നത് ചെടിക്ക് അനുയോജ്യമായ കാര്യമല്ല. ചെടി നന്നായി വളരുന്ന മഴക്കാലത്തും പൂക്കൾ പൂവിടുന്ന വേനൽ ക്കാലത്തും റിപ്പോർട്ട് ചെയ്യാതിരിക്കുന്നതാണ് എന്തുകൊണ്ടും അഭികാമ്യം. നമ്മുടെ നാട്ടിലെ കാലാവസ്ഥ

അനുസരിച്ച് നവംബർ, ഡിസംബറിൽ സമയത്ത് റിപ്പോർട്ട് ചെയ്യുന്നതാണ് എന്തുകൊണ്ടും അഭികാമ്യം. തണുപ്പ് സീസൺ ആയതുകൊണ്ട് തന്നെ ചെടി വളരുന്ന ഘട്ടത്തിൽ ആയിരിക്കില്ല. അതുകൊണ്ടുതന്നെ ചെടിയ്ക്ക് ഉണ്ടാകുന്ന സ്ട്രസ്സ് കുറയ്ക്കുന്നതിന് ഈ സാഹചര്യത്തിൽ റിപ്പോർട്ടിംഗ് സഹായകമാണ്. 7 Tips to Repot Bougainvillea Without Leaf Shed .. Video Credits : Novel Garden

Rate this post