പതിനാറു വർഷങ്ങൾ പിന്നിടുമ്പോൾ പതിനേഴിന്റെ സൗന്ദര്യത്തിൽ ലക്ഷ്മി; വൈറലായി ബോയ് ഫ്രണ്ടിലെ അമ്മയും മകനും.!! | Actor Manikuttan share Photos with Lakshmi Gopalaswamy | Actor Manikuttan | Actress Lakshmi Gopalaswamy | Bigg Boss

2005 ൽ വിനയൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ബോയ്ഫ്രണ്ട്. മണിക്കുട്ടൻ മകനായും ലക്ഷ്മി ഗോപാലസ്വാമി അമ്മയായും ആയിരുന്നു ഈ ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ബോയ്ഫ്രണ്ടിലെ അമ്മയും മകനും ഒന്നിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മണിക്കുട്ടൻ പങ്കുവെച്ച ലക്ഷ്മി ഗോപാലസ്വാമിക്ക് ഒപ്പമുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്.

‘ബോയ് ഫ്രണ്ട് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചു പതിനാറു വർഷങ്ങൾ പിന്നിടുമ്പോൾ പതിനേഴിന്റെ സൗന്ദര്യത്തിൽ ലക്ഷ്മി ചേച്ചിയോടൊപ്പം’ എന്ന ക്യാപ്ഷനോടെയാണ് മണിക്കുട്ടൻ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ വൈറൽ ആവുന്നതിനോടൊപ്പം തന്നെ ക്യാപ്ഷനും ഏറെ ശ്രദ്ധ നേടുകയാണ്. പ്രായം കൂടുംതോറും ലക്ഷ്മി ചെറുപ്പം ആയി വരുന്നു എന്ന പേരിലാണ് ഈ ക്യാപ്ഷനും ശ്രദ്ധ നേടുന്നത്.

അമ്മ സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. അമ്മ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ താരങ്ങളുടെ മിക്ക ചിത്രങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ്സ് റിയാലിറ്റി ഷോയ്ക്ക് ശേഷം വലിയൊരു ആരാധകവൃന്ദം ആണ് മണിക്കുട്ടാനുള്ളത്. ബിഗ് ബോസ്സ് സീസൺ 3യുടെ വിജയിയായ മണിക്കുട്ടൻ സമൂഹ മാധ്യമങ്ങളിലും ഏറെ സജീവമാണ്.

ടെലിവിഷൻ പരമ്പരയായ കായംകുളം കൊച്ചുണ്ണിയിലൂടെ ആണ് മണിക്കുട്ടൻ അഭിനയ ജീവിതം ആരംഭിക്കുന്നത്. ബോയ്ഫ്രണ്ട് ആയിരുന്നു മണിക്കുട്ടൻ ആദ്യമായി അഭിനയിച്ച ചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും ഒക്കെ മണിക്കുട്ടൻ വേഷമിട്ടു. പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ തീയേറ്ററുകളിൽ റിലീസായ മരക്കാർ ആണ് മണിക്കുട്ടന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Comments are closed.