എന്റെ രാജകുമാരി! പുതിയ സന്തോഷ വാർത്തയുമായി ദിവ്യ ഉണ്ണി.. ഹൃദയം നിറഞ്ഞ ആശംസകളുമായി ആരാധകരും.!! | Actress Divya Unni Daughter Birthday

മലയാള സിനിമാ ലോകത്ത് ഒരുകാലത്ത് ഏറെ തിളങ്ങി നിന്നിരുന്ന നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയായിരുന്നു ഇവർ. ജെസ്സിയുടെ സംവിധാനത്തിൽ 1987 ൽ പുറത്തിറങ്ങിയ “നീയെത്ര ധന്യ” എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ ലോകത്ത് എത്തുന്നത്.

തുടർന്ന് കമലിന്റെ “പൂക്കാലം വരവായി” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രം കാഴ്ചവച്ച താരം പിന്നീട് തിരക്കുള്ള ഒരു നായികയായി മാറുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. എന്നാൽ പിന്നീട് അഭിനയലോകത്ത് സജീവമല്ലാതെയായി മാറിയ താരം പിന്നീട് കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ അടക്കം സജീവമായി ഇടപെടുന്ന താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ തരംഗമായിട്ടുള്ളത്.

തന്റെ ഇളയ മകളായ ഐശ്വര്യക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ടാണ് താരം ചിത്രം പങ്കു വച്ചിട്ടുണ്ടായിരുന്നത്.” ഞങ്ങളുടെ കൊച്ചു രാജകുമാരിക്ക് രണ്ട് വയസ്സ് തികയുകയാണ്, എല്ലാവരുടെയും അനുഗ്രഹം തേടുന്നു” എന്ന ക്യാപ്ഷനിൽ പങ്കുവച്ച ചിത്രം നിമിഷ നേരം കൊണ്ടായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. മാത്രമല്ല നിരവധി ആരാധകരായിരുന്നു തങ്ങളുടെ പ്രിയതാരത്തിന്റെ കുഞ്ഞിന് ആശംസകളുമായും പ്രാർഥനകളുമായും എത്തിയിട്ടുള്ളത്.

ഐശ്വര്യയെ കൂടാതെ അർജുൻ, മീനാക്ഷി എന്നിവരാണ് താരത്തിന്റെ മറ്റു രണ്ടു മക്കൾ. നിലവിൽ അഭിനയലോകത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ഇവർക്കുള്ളത്, അതിനാൽ തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. തങ്ങളുടെ പ്രിയ താരം മലയാള സിനിമയിൽ ഉടൻ തന്നെ തിരിച്ചെത്തണമെന്ന ആവശ്യമാണ് ആരാധകർക്കുള്ളത് എന്നാണ് അവരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

Comments are closed.