ഇവൾ എന്റെ കുഞ്ഞു മാലാഖ! മകൾക്ക് ഒപ്പം കളിച്ചും ഊഞ്ഞാലാടിയും സ്നേഹ നിമിഷങ്ങൾ ആസ്വദിച്ച് നടി ദിവ്യ ഉണ്ണി.!! വൈറലായി [വീഡിയോ] | Divya Unni with Daughter Cute Video Goes Viral | Actress Divya Unni | Divya Unni Daughter |

തൊണ്ണൂറുകളിൽ മലയാള സിനിമയിടെ നെടുംതൂണായിരുന്ന നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. അഭിനയത്തിനൊപ്പം നൃത്തത്തിലും കഴിവുതെളിയിച്ച ദിവ്യ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് അടക്കം മുൻനിര നായകന്മാരുടെയെല്ലാം നായികയായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ അടക്കം നിരവധി ഭാഷകളിൽ അമ്പതിലതികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പിന്നീട് വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം പിന്നീട് വിവാഹമോചിതയാവുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇടവേള എടുത്തിരുന്നെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. 2020 ജനുവരിയിലാണ് ദിവ്യ ഉണ്ണിയുടെ ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് കൂടി എത്തിയത്. ഐശ്വര്യ എന്ന് പേരിട്ടിരിക്കുന്ന മകൾക്ക് ഒപ്പമുള്ള ഓരോ നിമിഷവും

ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വിവാഹശേഷം യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഇപ്പോൾ ദിവ്യ ഉണ്ണി. സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളും ക്ലാസ്സുകളും ഒക്കെ ആയി തിരക്കിലാണ് താരം ഇപ്പോഴും. താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ

ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നത്. മകൾക്കൊപ്പമുള്ള പുതിയൊരു വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരു കുഞ്ഞിന്റെ കണ്ണിലൂടെ ലോകത്തെ കാണുന്നത് ആർക്കും അനുഭവിക്കാവുന്ന ഏറ്റവും പരിശുദ്ധമായ സന്തോഷമാണെന്നായിരുന്നു താരം വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പായി ചേർത്തത്. അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പിലും ദിവ്യ ഉണ്ണി എത്തിയിരുന്നു.

Comments are closed.