ഈ ചെടിയുടെ പേര് അറിയാമോ.? ഈ അത്ഭുതസസ്യം കണ്ടവർ അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Adalodakam Benefits in Malayalam

Adalodakam Benefits in Malayalam : ആയുർവേദത്തിലെ ഒരു പ്രധാന ഔഷധമായ ആടലോടകത്തെ കുറിച്ച് കേൾക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. നമ്മുടെ വീട്ടുവളപ്പിൽ അത്യാവശ്യമായി വെച്ച് പിടിപ്പിക്കേണ്ട ഒരു അത്ഭുത സസ്യം തന്നെയാണ് ആടലോടകം. ആയിരം രോഗങ്ങൾക്കുള്ള ഒറ്റമൂലി എന്ന പേരിലാണ് ഇവ പൊതുവെ അറിയപ്പെടാറുള്ളത്.

ഈ ചെടിയുടെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ചുമ, കഫക്കെട്ട് തുടങ്ങിയവ ശമിക്കുന്നതിനായി ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കഴിച്ചാൽ മതി. കൂടാതെ ആടലോടകത്തിന്റെ നീരിൽ ഇഞ്ചിനീര്, തേൻ തുടങ്ങിയവ

ചേർത്ത് കഴിക്കുന്നത് കഫം ഇല്ലാതാക്കുവാൻ സഹായിക്കും. ആസ്ത്മ മാറുന്നതിനും ആടലോടകത്തിന്റെ ഇല തേൻ ചേർത്ത് കഴിക്കാവുന്നതാണ്. പണിക്കും ജലദോഷത്തിനുമുള്ള ഉത്തമ പരിഹാരമാണ് ആടലോടകം ഉപയോഗിക്കുന്നത്. കൃമിശല്യം മാറുന്നതിന് ആടലോടകത്തിന്റെ ഇല കഷായം വെച്ച് കഴിക്കാവുന്നതാണ്.

കൂടാതെ ഇങ്ങനെ കഴിക്കുന്നത് ദഹനത്തിനും സഹായിക്കും. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കൽക്കണ്ടത്തിൽ ആടലോടകത്തിന്റെ ഇലയും വേരും ഉണക്കിപ്പൊടിചു കഴിക്കുക. കണ്ണിന്റെ ആരോഗ്യത്തിനും ഇവ ഏറെ മികച്ചതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. Video Credit : EasyHealth