അഡീനിയം പൂവിടാൻ ഇത്ര എളുപ്പമോ.? അഡീനിയം കാട് പോലെ പൂക്കാൻ അടിപൊളി 4 ടിപ്പുകൾ.!! | adenium flowering tips

പൂന്തോട്ടങ്ങൾക്കും വീടുകൾക്കും ഏറെ ഭംഗി നൽകുന്ന പൂക്കളിൽ ഒന്നാണ് അഡീനിയം. വളരെ വ്യത്യ സ്തമായ കളറിലും രൂപത്തിലും നിൽക്കുന്ന പൂക്കൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ വളരെപ്പെട്ടെന്ന് കൊഴിഞ്ഞു പോവുകയും പൂവിടാൻ വളരെയധികം താമസം ഉള്ളതുമായ ചെടികളിൽ ഒന്നു കൂടിയാണ് ഇത്. പലപ്പോഴും ചെടി നിറയെ പൂക്കൾ

ഉണ്ടാകാതെ ഇരിക്കുന്ന ഒരു സാഹചര്യമുണ്ട്. ഈ സാഹചര്യത്തിൽ വെറും നാല് കാര്യങ്ങൾ മാത്രം ശ്രദ്ധി ച്ചാൽ ഇല പോലും കാണാത്ത രീതിയിൽ എങ്ങനെ പൂ തളിർക്കുന്നു എന്ന് കാണാൻ കഴിയും. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ചെടി നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കുകയാണ്. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഈ ചെടിക്ക് സൂര്യപ്രകാശം ആവശ്യമാണ്. നന്നായി പ്രകാശം കിട്ടി കഴിഞ്ഞാൽ മാത്രമേ

ചെടിക്ക് അതിൻറെ പ്രവർത്തനങ്ങൾ വേണ്ടരീതിയിൽ നടത്തുവാനും പൂക്കുന്നുതിനും എളുപ്പത്തിൽ സഹായകം ആവുകയുള്ളൂ.ഡെസേർട് പ്ലാന്റ് എന്നറിയപ്പെടുന്ന വിഭാഗത്തിൽപെടുന്ന അഡീനിയത്തിന് അധികം ജലസേചനം ആവശ്യമില്ല എന്നതാണ് ശ്രദ്ധിക്കേണ്ട രണ്ടാമത്തെ ഘടകം. മൂന്നാല് ദിവസം കൂടി ഇരിക്കുമ്പോൾ മാത്രം ഇത് നനച്ചുകൊടുത്താൽ മതിയാകും. വെള്ളം ഒഴിക്കുന്നതിനു മുൻപേ തന്നെ

ചെടിച്ചട്ടി നോക്കുന്നതും അതിന് ഈർപ്പം ഉണ്ടെങ്കിൽ വെള്ളമൊഴിക്കാതെ ഇരിക്കുന്നതും ആണ് നല്ലത്. ഒരുപാട് വെള്ളം ഉണ്ട് എങ്കിൽ അതിൻറെ തണ്ടും വേരും ഒക്കെ അളിഞ്ഞു പോകുന്നതിന് കാരണമാകാറുണ്ട്. മഴ അധികം ലഭിക്കുന്ന കാലാവസ്ഥയുള്ള സാഹചര്യത്തിൽ ചെടിച്ചട്ടിയോടു കൂടി തന്നെ ഈ ചെടി വെള്ളം അധികം വീഴാത്ത ഒരിടത്തേക്ക് മാറ്റിവെക്കുന്നത് ആകും നല്ലത്. Video Credits : Naiza’s World