അഡീനിയം പ്രൂണിങ് ഇങ്ങനെയാണ് ശരിക്കും ചെയ്യേണ്ടത്.. അഡീനിയം പൂക്കൾ കൊണ്ട് നിറയാൻ.!! | Adenium Pruning Tips to Increase Flowering

ഇന്ന് പൂന്തോട്ടം മനോഹരമാക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു പൂച്ചെടി ആണ് അടിനിയം എന്ന് പറയുന്നത്. നിരവധി ആളുകൾ അടിനിയം വീട്ടിൽവെച്ച് പിടിപ്പിക്കാറുണ്ട്. എന്നാൽ ചില സുപ്രധാന മായ കാര്യങ്ങൾ അഡീനിയ ത്തിന്റെ പരിപാലനത്തിലും പ്രൂണിങ്ങിലും അത്യാവശ്യമായും അറിയേണ്ടതുണ്ട്.

എന്തൊക്കെയാണ് പ്രൂണിങ്ങ് സമയത്ത്‌ അറിയേണ്ടത് എന്നാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ എടുക്കേണ്ടത് പ്രോണ് ചെയ്യുന്ന കത്തിയോ ബ്ലേഡോ മുൻപ് ഉപയോഗിച്ചത് ആകാതിരിക്കാൻ ശ്രദ്ധിക്കണം എന്നുള്ളതാണ്. മുൻപ് ഉപയോഗിച്ച കത്തി യാണ് പ്രൂണിങ്ങിന് ആയി ഉപയോഗി ക്കുന്നത് എങ്കിൽ അത് അല്പം ഡെറ്റോൾ ഉപയോഗിച്ച് നന്നായി ഒന്ന്

തുടച്ചെടുത്ത ശേഷം വേണം ഉപയോഗിക്കാൻ. ഇത് ചെയ്യുന്നതിന് കാരണം ചെടിക്ക് ഫങ്കൽ ഇൻഫെക്ഷൻ ഉണ്ടാകാതിരിക്കുന്നതിനു വേണ്ടിയിട്ടാണ്. ചെടിയിൽ നിന്ന് തണ്ട് വെട്ടി മാറ്റുമ്പോൾ രണ്ടുമുതൽ രണ്ടര ഇഞ്ച് വരെ ചെടിയിൽ നിർത്തിയശേഷം വേണം മുറിച്ചെ ടുക്കാൻ. ഇങ്ങനെ ചെടിയുടെ എല്ലാ തണ്ടുകളും മുറിച്ച് മാറ്റിയെടുക്കുക. രണ്ടര ഇഞ്ച് നീളത്തിൽ ചെടിയിൽ തണ്ട്

നിർത്തുന്നതിന് കാരണം പുതിയ ബ്രാഞ്ചുകൾ ഇതിൽ നിന്ന് ഉണ്ടായി വരുന്നതിന് വേണ്ടിയിട്ടാണ്. നമ്മൾ പ്രോൺ ചെയ്ത കമ്പിൽ എന്തെങ്കിലും കേടോ മറ്റോ ഉണ്ടെങ്കിൽ അതിനു താഴെ വച്ച് വേണം തണ്ട് മുറിച്ചു മാറ്റുവാൻ. ബാക്കി പരിചരണ വിശേഷങ്ങൾ അറിയാൻ ഈ വീഡിയോ കാണുക. Adenium Pruning Tips. Video Credits : Novel Garden