
അഡീനിയം പൂക്കൾ കൊണ്ട് നിറയാൻ ഇങ്ങനെ ചെയ്താൽ മതി.. അഡീനിയം പരിപാലനം അറിയേണ്ടതെല്ലാം.!! | Adenium Seeds Propagation Malayalam
Adenium seeds propagation malayalam : നമ്മുടെ പൂന്തോട്ടങ്ങളെ ഏറെ മനോഹരമാക്കുന്ന ഒരു ചെടിയാണ് അഡീനിയം. തണ്ട് കാണാത്തവിധം പൂത്തുനിൽക്കുന്ന അഡീനിയം ആരെയും മോഹിപ്പിക്കും. എന്നാൽ പലരുടെയും പരാതി അഡീനിയം ചെടിയുടെ പരിപാലനം അറിയില്ല എന്നതാണ്. നല്ല രീതിയിൽ വെള്ളവും വളവും നൽകി പരിപാലിച്ചാൽ അഡീനിയത്തിന് നമ്മൾ
ആഗ്രഹിക്കുന്ന രീതിയിൽ പൂക്കൾ കിട്ടും. സ്വന്തമായി പൂന്തോട്ടം ഉള്ളവരും പൂക്കളെയും ചെടികളെയും സ്നേഹിക്കുന്നവരും നിർബന്ധമായും നിങ്ങളുടെ പൂന്തോട്ടത്തിൽ അടിനിയം കൂടി ഉൾപ്പെടുത്തണം. അഡീനിയം ചെടിയുടെ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ യാണെന്ന് നോക്കാം. നന്നായി പരിപാലിച്ചാൽ നിറയെ പൂക്കൾ
നൽകി നമ്മുടെ പൂന്തോട്ടത്തെ സുന്ദരമാക്കുന്ന ചെടിയാണ് അഡീനിയം . എന്നാൽ വേണ്ട രീതിയിലുള്ള പരിപാലനം നൽകിയില്ലെങ്കിൽ ഇലകൾ മാത്രമായി മുരടിച്ചു നിൽക്കുകയും ചെയ്യും ഈ ചെടി . ചെടി നടുമ്പോൾ ശ്രദ്ധി ക്കേണ്ട ഒരു പ്രധാന കാര്യം നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം ആയിരിക്കണം എന്നതാണ്. ദിവസവും അഞ്ച് മുതൽ ആറ് മണിക്കൂർ വരെ
തുടർച്ചയായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലാണ് അഡീനിയം ചെടി നടേണ്ടത്. കൂടാതെ ചെടിയുടെ വളർച്ചയെ സഹായിക്കുന്ന മറ്റൊരു കാര്യമാണ് പ്രൂണിങ്ങ് . നല്ല വൃത്തിയുള്ള കത്തി ഉപയോഗിച്ച് ചെടിയുടെ കമ്പ് മുറിച്ച് നൽകേണ്ടതാണ്. ബാക്കി വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കാണൂ. Video Credits : Shilpazz Thattikootu