ചട്ടി നിറയെ അഗ്ലോണിമ തിങ്ങി നിറയാൻ ഇത് ഒരു ഗ്ലാസ് മതി.. അഗ്ലോണിമ ചെടിയുടെ ശരിയായ പരിചരണം.!! | Aglaonema plant care

അഗ്ലോണിമ ചെടികൾ നല്ലപോലെ തിങ്ങി നിറഞ്ഞു നിന്നാൽ മാത്രമേ അതിനൊരു ഭംഗി ഉണ്ടാവുകയുള്ളൂ. എന്നാൽ നഴ്സറിയിൽ നിന്നും വാങ്ങുന്ന തൈകൾ വേണ്ടതു പോലെ പരിചരിച്ചെങ്കിൽ മാത്രമേ ഈ രീതിയിൽ നമുക്ക് വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ. അഗ്ലോണിമ ചെടിയുടെ പരിചരണത്തിന് കുറിച്ചും

അവയുടെ പൊട്ടിങ്‌ മിക്സ്‌ എങ്ങനെ തയ്യാറാകണമെന്നും പരിചയപ്പെടാം. ആദ്യമായി നഴ്സറിയിൽ നിന്നും പ്ലാന്റുകൾ വാങ്ങുമ്പോൾ തന്നെ അവയുടെ വേരുകൾ പുറത്തേക്ക് വരുന്നുണ്ടോ എന്നുള്ള കാര്യം നോക്കി ഉറപ്പു വരുത്തണം. റീപ്പോർട്ട് ചെയ്യുമ്പോൾ ഒരു വലിയ ചട്ടിയിലേക്ക് മാറ്റാൻ ആയിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിൽ 10 ഇഞ്ച് പൊർട്ട് ഇതിനായി തിരഞ്ഞെടുക്കേണ്ടത് ആണ്.

നഴ്സറിയിൽ നിന്നും വാങ്ങി കൊണ്ടു വരുന്ന പ്ലാന്റ്റുകൾക്ക് അധികമായി പരിചരണം കൊടുക്കേണ്ട ആവശ്യമില്ല. പ്ലാന്റ് വാങ്ങിയതിനു ശേഷം 10 ദിവസം നല്ലതു പോലെ വെളിച്ചം കിട്ടുന്ന സ്ഥലത്ത് വയ്ക്കുക. ഇവ റീപ്പോർട്ട് ചെയ്യുവാനായി ഉണങ്ങിയ മണ്ണ് പൊടി ആയിട്ട് എടുത്തതും ശേഷം ചകിരിച്ചോറും അടുക്കള വേസ്റ്റ് കമ്പോസ്റ്റും കരി കരിയില കമ്പോസ്റ്റും മണലും ആണ്.

പോർട്ട്‌ന്റെ അടിയിൽ കരിയില ഇട്ടു കൊടുക്കുകയാണെങ്കിൽ പെട്ടെന്നു കൂടുതൽ ഈർപ്പം ചട്ടിയുടെ അടിയിൽ നിലനിർത്താൻ സഹായിക്കും. അടിയിലായി കരിയില ഇട്ടതിനു ശേഷം മുകളിലേക്ക് മിക്സുകൾ എല്ലാം കൂടി യോജിപ്പിച്ച് ഇട്ടു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം. Video credit : INDOOR PLANT TIPS