അഗ്ലോണിമ പെട്ടെന്ന് ചട്ടി നിറയും ആഴ്ച്ചയിൽ ഈ മാജിക് ജ്യൂസ് ഒഴിച്ചാൽ.. ഒത്തിരി പേർക്ക് റിസൾട്ട് കിട്ടിയ ഒറ്റമൂലി.!! | Agloanima Plant Care Malayalam

Agloanima Plant Care Malayalam : എല്ലാ വീട്ടമ്മമാർക്കും അവരുടെ ഗാർഡനുകൾ മനോഹരമാക്കാൻ കഴിയുന്ന ഒരു ജ്യൂസിനെ കുറിച്ച് പരിചയപ്പെടാം. ഗാർഡനിൽ ശ്രദ്ധചെലുത്തുന്ന ആളുകൾ ആണെങ്കിൽ നിങ്ങളുടെ വീടുകളിലെ പൂന്തോട്ടങ്ങളിൽ തീർച്ചയായും ഉണ്ടാകുന്ന ഒരു സസ്യമാണ് അഗ്ലോണിമ. ഈ ചെടി പലതരത്തിൽ ഉള്ളവയാണ്. എന്നാൽ ഇത് നട്ടുപിടിപ്പിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇവ ഒറ്റ ചെടിയായി നിൽക്കുന്നു എന്നും

അതിൽ തൈകൾ വരുന്നില്ല എന്നും പെട്ടെന്ന് പിടിക്കുന്നില്ല എന്നും ഉള്ളത്. എന്നാ ഇവയ്‌ക്കെല്ലാം പറ്റുന്ന ഒരു പോംവഴിയെ കുറിച്ച് നോക്കാം. ഈ രീതി ഈ സസ്യങ്ങൾക്ക് മാത്രമല്ല നമ്മുടെ വീടുകളിൽ ഉണ്ടാക്കുന്ന ഔഷധ സസ്യങ്ങൾക്കും പ്രയോഗിക്കാവുന്നതാണ്. തൈകളുടെ വേരിലെ ഭാഗത്ത് തേങ്ങയുടെ ചകിരി ഇട്ടു കൊടുക്കുന്നതിലൂടെ വേനൽക്കാലങ്ങളിൽ തണുപ്പു ലഭിക്കുവാനും നനവ് മാറാതിരിക്കാനും സാധിക്കുന്നു.

ഈ ജ്യൂസ് ഉണ്ടാക്കുവാനായി കഞ്ഞി വെള്ളം പുളിപ്പിച്ച് എടുക്കേണ്ടതാണ്. കൂടാതെ വീടുകളിൽ മീൻ വെട്ടി അതിനുശേഷം കഴുകുന്നതിന് മുമ്പുള്ള വെള്ളം ആവശ്യമാണ്. കൂടാതെ നമ്മൾ ഒഴിവാക്കാറുള്ള ഓറഞ്ച് തൊലിയും എടുക്കേണ്ടതുണ്ട്. മിക്സിയുടെ ജാറിലേക്ക് കഞ്ഞിവെള്ളം ഒഴിച്ച് അതിനുശേഷം ഓറഞ്ച് തൊലി കൂടിയിട്ട് അടിച്ചെടുക്കുക. നല്ലപോലെ അടിച്ചതിനുശേഷം ഇവ മീനിന്റെ വേസ്റ്റ്

വെള്ളത്തിലേക്ക് ഇട്ടു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം മൂന്നു ദിവസത്തേക്ക് മാറ്റി വയ്ക്കുക. ശേഷം ഇവ ചെടികളുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. എന്നാൽ റോസ് ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാൻ പാടുള്ളതല്ല. Agloanima Plant Care. Video credit : Surumi bross

Rate this post