കുഞ്ഞാലി മരക്കാറിനെ കാണാൻ തല അജിത്ത് മരക്കാർ സെറ്റിൽ! 😍 അജിത്തിന്റെ സർപ്രൈസ് വീഡിയോ വൈറൽ.!! [വീഡിയോ]

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മെഗാസ്റ്റാർ മോഹൻലാൽ ലാൽ കുഞ്ഞാലിമരയ്ക്കാറായി വേഷമിടുന്ന ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് സ്വീകരിക്കാറ്. ബോളിവുഡ് താരം സുനിൽഷെട്ടി ഉൾപ്പെടെയുള്ള വമ്പൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൻറെ

റിലീസ് സംബന്ധിച്ച അഭ്യൂഹങ്ങൾ ഇപ്പോഴും തുടരുകയാണ്. എന്നാൽ ഇപ്പോഴിതാ ആരാധകരെ ആവേശത്തിമിർപ്പിൽ ആക്കി ചിത്രത്തിൻറെ അണിയറ പ്രവർത്തകൾ മറ്റൊരു വീഡിയോ പുറത്തു വിട്ടിരിക്കുന്നു. തമിഴ് സൂപ്പർസ്റ്റാർ തല അജിത് കുമാർ മരക്കാർ സെറ്റിൽ നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സൈനാ മൂവീസ് ആണ്

വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ആരെയും അമ്പരപ്പിക്കുന്ന ബ്രഹ്മാണ്ഡ സെറ്റിലാണ് ചിത്രമൊരുങ്ങുന്നത്. വീഡിയോയിൽ നിന്ന് വ്യക്തം. ഫുൾ കോസ്റ്റ്യൂംമിൽ ഷൂട്ടിനായി ഒരുങ്ങിനിൽക്കുന്ന വൻതാരനിരയെയും വീഡിയോയിൽ കാണാം. സെറ്റിലെത്തിയ അജിത്ത് എല്ലാവരെയും കാണുകയും ലാലേട്ടനുമായി അല്പ സമയം ചെലവഴിക്കുകയും ചെയ്തതിനു ശേഷമാണ് മടങ്ങിയത്. പ്രിയദർശൻ, സുനിൽ ഷെട്ടി, അർജുൻ സർജ,

മുകേഷ്, ഇന്നസെൻറ് തുടങ്ങിയ വൻ താരനിരയും വീഡിയോയിൽ കാണാം. പോസ്റ്റ് ചെയ്ത മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. യൂട്യൂബ് ട്രെൻഡിങ് ചാർട്ടിലും ഇടം പിടിച്ചു. നൂറുകോടി ബജറ്റിലൊരുങ്ങുന്ന ആദ്യ മലയാള ചിത്രമാണ് മരക്കാർ. ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. റിലീസിംഗ് ഏത് പ്ലാറ്റ്ഫോമിൽ ആണെങ്കിലും വേഗത്തിൽ വേണമെന്നാണ് ആരാധകരുടെ ആവശ്യം.

Rate this post

Comments are closed.