ഏട്ടന് എന്താ ഒരു താൽപര്യം ഇല്ലാത്തെ! 😢 വിവാഹ തലേന്ന് ആകെ വിഷമത്തിൽ ആലിസ് ക്രിസ്റ്റി.!! 🤣😍 [വീഡിയോ]

സീരിയൽ രംഗത്തെ പ്രമുഖ നടിയാണ് ആലീസ് ക്രിസ്റ്റി. വിവിധ കഥാപാത്രങ്ങളിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട കുട്ടിയായി ഇതിനോടകം താരം മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിൻ്റെ വിശേഷങ്ങളെല്ലാം പ്രേക്ഷകരെ ആകർഷിക്കാറുണ്ട്. ഈ അടുത്തായി താരം സ്വന്തമായി ഒരു യൂ ട്യുബ് ചാനലും തുടങ്ങിയിട്ടുണ്ട്. ധാരാളം പേരാണ് താരത്തിനെ ഇൻസ്റ്റഗ്രാമിലും യൂ ട്യുബിലും ഫോളോ ചെയ്യുന്നത്. അഭിനേതാവായ സജിനുമായുള്ള വിവാഹവാർത്തയും

സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിരുന്നു. ഇപ്പോൾ ആലീസ് ക്രിസ്റ്റി പോസ്റ്റ് ചെയ്ത ഒരു റീൽ ആണ് പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. കല്യാണത്തിന് മുൻപേ ഒന്നിച്ചൊരു ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് ആലീസ് സജിനെ വിളിക്കുന്നതാണ് വീഡിയോ. ഫോട്ടോ എടുക്കാമെന്ന് പറഞ്ഞ് വീഡിയോ എടുത്ത് ആലീസ് ഭാവി വരനെ കബളിപ്പിക്കുന്ന രസകരമായ വീഡിയോ ഇപ്പോൾ തന്നെ ഒരുപാട് പേർ കണ്ട് കഴിഞ്ഞിരിക്കുന്നു.

“കല്യാണത്തിന് സ്റ്റോറി ഇടാൻ ഒരു ഫോട്ടോ എടുക്കാമോ, എന്താ ഒരു സന്തോഷം ഇല്ലത്തെ, ഒന്ന് ചിരിച്ചെ ” എന്ന് വളരെ ക്യൂട്ട് ആയിട്ടാണ് ആലീസ് തൻ്റെ ഭാവി വരനോട് ചോദിക്കുന്നത്. നവംബർ പതിനെട്ടിനാണ് ആലീസ് ക്രിസ്റ്റിയുടെയും സജിൻ സാമുവലിൻ്റെയും വിവാഹം. ഇരുവരുടെയും എല്ലാ ഫോട്ടോസും വിശേഷങ്ങളും ഇൻസ്റ്റാഗ്രാം വഴി താരങ്ങൾ പങ്ക് വെച്ചിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായി ഹൽദി മെഹന്തി ചടങ്ങുകൾ നടത്തിയിരുന്നു.

കൂടാതെ, പ്രിയപ്പെട്ടവർ താരത്തിന് ഗംഭീരമായ ബ്രൈഡൽ ഷവറും ഒരുക്കിയിരുന്നു. വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ഒരുക്കത്തിലാണ് താരം. പ്രേക്ഷകർ ഒരുപാട് കാത്തിരിക്കുന്ന ഒരു വിവാഹമാണ് പ്രിയപ്പെട്ട താരമായ ആലീസ് ക്രിസ്റ്റിയുടെത്. താരങ്ങൾ കാത്തിരിക്കുന്ന പ്രിയപ്പെട്ട ദിവസത്തെ വിശേഷങ്ങൾക്കായി പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുകയാണ്.

Rate this post

Comments are closed.