ഇത്ര എളുപ്പമോ കൂർക്ക വൃത്തിയാക്കാൻ! മിനിറ്റുകൾക്ക് ഉള്ളിൽ കൂർക്ക നന്നാക്കാം.. അതും കയ്യിൽ കറ വരാതെ തന്നെ.!! | How To Clean Koorka Easily

നമ്മുടെ ദൈനംദിന ജീവിതത്തിൽ നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന അടുക്കള പൊടികൈകൾ എന്തൊക്കെയാണെന്ന് നോക്കാം. നമ്മൾ എല്ലാവർക്കും തന്നെ കൂർക്ക വെച്ചുള്ള കറികൾ കൂട്ടാൻ ഇഷ്ടമാണല്ലോ. എന്നാൽ കൂർക്ക ക്ലീൻ ചെയ്യുന്ന കാര്യം വളരെ കഷ്ടമാണ്. ചെറിയ കൂർഗ് ആണെങ്കിൽ ബുദ്ധിമുട്ട് വീണ്ടും കൂടും. ഇതുമാത്രമല്ല ക്ലീൻ ചെയ്തു കഴിയുമ്പോൾ കയ്യിൽ ഉണ്ടാകുന്ന കറയും

വലിയൊരു പ്രശ്നമാണ്. കൂർക്ക വളരെ എളുപ്പത്തിൽ കറ ഒന്നും പറ്റാതെ എങ്ങനെ ക്ലീൻ ചെയ്യാമെന്ന് നോക്കാം. അതിനായി ആദ്യം ഒരു ബൗളിൽ കൂർക്ക എടുത്തിട്ട് അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. ശേഷം അതിലെ മണ്ണും ചെളിയും എല്ലാം പൂർണമായും മാറ്റി നല്ലപോലെ കഴുകിയെടുക്കുക. ശേഷം കൂർക്ക ഒരു കുക്കറിലേക്ക് മാറ്റിയിട്ട് കുറച്ച് വെള്ളം ഒഴിച്ച് ഹൈ

ഫ്രെയിമിൽ ഒരു വിസിൽ അടിക്കുന്നത് വരെ വേവിച്ചെടുക്കുക. ശേഷം കുക്കർ തണുത്തു കഴിയുമ്പോൾ കുക്കറിന് ഉള്ളിലെ കൂർക്ക ഒരു ബൗളിലേക്ക് മാറ്റുക. ശേഷം അതിലെ ചൂടുവെള്ളം മാറ്റി പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കുക. ചൂട് മാറി കഴിയുമ്പോൾ തന്നെ വളരെ എളുപ്പത്തിൽ തൊലി കൂർക്ക യിൽ നിന്നും വേർപെടുത്തി എടുക്കാവുന്നതാണ്. ആവശ്യം വരുകയാണെങ്കിൽ കത്തി

ഉപയോഗിക്കാം എന്നാൽ കയ്യിൽ കറ പറ്റാതെ നമുക്ക് കൂർക്ക ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഇതുപോലെ കൂർക്കയുടെ തൊലി ഇതിനുമുമ്പ് നിങ്ങൾ കളഞ്ഞിട്ട് ഇല്ലെങ്കിൽ ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. എല്ലാവരും ഈ രീതി ഇന്നു തന്നെ വീടുകളിൽ ട്രൈ ചെയ്യുമല്ലോ. Video Credits : StrawBerry Channel – Cooking & Baking

Comments are closed.