കറ്റാർവാഴ പനപോലെ വളർത്താം ഒരു പഴയ ചാക്കിൽ ഇങ്ങനെ ചെയ്താൽ! പെട്ടെന്ന് തൈകൾ വന്നു ചട്ടി നിറയാൻ.!! | Aloe vera cultivation in bags

Aloe vera cultivation in bags malayalam : കറ്റാർവാഴതെകൾ ഒരെണ്ണമെങ്കിലും വെച്ചു പിടിപ്പിക്കാത്തവരായി ആരും തന്നെ കാണില്ല. കറ്റാർവാഴയുടെ തീരാത്ത ഔഷധഗുണങ്ങളാണ് ഇതിനു കാരണം. കേശ സൗന്ദര്യത്തിനും അതോടൊപ്പം മുഖസൗന്ദര്യത്തിനും കറ്റാർവാഴ ഉപയോഗിച്ച് വരുന്നു. കറ്റാർവാഴ ഇനി ആർക്കും വീടുകളിൽ സ്വന്തമായി തഴച്ചു വളർത്തി എടുക്കാം.

ഇതിനായി ഒരു ചാക്ക് നടുവേ മടക്കിയതിനു ശേഷം അതിലേക്ക് കുറച്ച് ചകിരി ഇട്ടു കൊടുക്കുക. ചകിരി വെള്ളത്തിൽ ഇട്ട് അവയുടെ കറ കളഞ്ഞതിനുശേഷം മാത്രമായിരിക്കണം ചാക്കിൽ ഉള്ളിലേക്ക് നിറക്കേണ്ടത്. ശേഷം അതിനു മുകളിലായി കുറച്ചു കരിയില നിറച്ചു കൊടുക്കുക. ഇവയിൽ ധാരാളം കാൽസ്യം അടങ്ങിയതിനാൽ ചെടികൾക്ക് ഒരിക്കലും വിളർച്ച ഉണ്ടാകാതിരിക്കുകയും

Aloe vera

ഇവയുടെ വേര് നല്ലതുപോലെ ഇറങ്ങിച്ചെന്ന് ചെടികൾക്ക് വേണ്ട വളങ്ങൾ മറ്റു വലിച്ചെടുക്കാനായി സഹായിക്കുന്നു. കൂടാതെ ആശാരി കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന മരപ്പൊടി ഇട്ടു കൊടുക്കുക. മരപ്പൊടിയിലും കളർ അടങ്ങിയതിനാൽ വെള്ളത്തിലിട്ട് കഴുകി വെയിലത്ത് ചെയ്തതിനുശേഷം ആയിരിക്കണം പോട്ടിംഗ് മിക്സ്‌ ലേക്ക് നിറച്ചു കൊടുക്കേണ്ടത്.

അടുത്തായി ഇങ്ങനെ തയ്യാറാക്കിയ പോട്ടിംഗ് മിക്‌സിലേക്ക് അലോവേര നട്ടു കൊടുക്കുക ആണ് ചെയ്യേണ്ടത്. അലോവേരകളുടെ അടിഭാഗത്തായി വേര് നിൽക്കുന്ന ഭാഗം മാത്രമായിരിക്കണം നമ്മൾ മണ്ണിലേക്ക് ഇറക്കി വയ്ക്കേണ്ടത്. അല്ലാത്തപക്ഷം തൈ അഴുകി പോകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video Credit : Poppy vlogs

Rate this post