കറ്റാർവാഴ തഴച്ചു വളരാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ.. കറ്റാർവാഴ വണ്ണത്തിലും വലിപ്പത്തിലും വളരാൻ.!! | Aloevera Cultivation and care

Aloevera Cultivation and care malayalam : ഒരുപാട് ഔഷധഗുണങ്ങളുള്ള കറ്റാർവാഴ എല്ലാവരും അവരുടെ വീടുകളിൽ വെച്ചു പിടിപ്പിക്കുന്നുണ്ടാകും. കറ്റാർവാഴയുടെ സംരക്ഷണത്തെക്കുറിച്ച് മനസ്സിലാക്കാം. ഒരുപാട് വെയിൽ കൊള്ളാതെയും എന്നാൽ ഒരുപാട് മഴനനയാതെയും വേണം കറ്റാർവാഴ കൃഷി ചെയ്യാൻ. കറ്റാർ വാഴ അധികം നനച്ചു കൊടുക്കേണ്ട ആവശ്യമില്ല.

അതുകൊണ്ടു തന്നെ കറ്റാർവാഴയുടെ സംരക്ഷണത്തിന് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വെള്ളം ഒഴിച്ചാൽ മതിയാവും. കാരണം കറ്റാർവാഴയുടെ തണ്ടുകൾക്ക് നിലനിൽക്കാനുള്ള വെള്ളം അതിന്റെ ജെല്ലുകളിലും ഇലകളിലും ഉണ്ട് എന്നുള്ളതാണ്. അതുകൊണ്ടു തന്നെ ഒരുപാട് വെള്ളം കറ്റാർവാഴ ചുവട്ടിൽ ഒഴിക്കുകയാണെങ്കിൽ ചെടി

ചീഞ്ഞു പോകുവാനായി സാധ്യതയുണ്ട്. അധികം വളം ഇല്ലാതെ തന്നെ കറ്റാർവാഴ വളർത്തിയെടുക്കാം എന്നുള്ളത് കറ്റാർവാഴയുടെ മറ്റൊരു പ്രത്യേകതയാണ്. പൂപ്പായാൽ ഇട്ട് കറ്റാർവാഴ കൃഷി ചെയ്ത് എടുക്കുകയാണെങ്കിൽ ഒരുപാട് ശിഖരങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും. പൂ പായൽ ഉണങ്ങിയതിനു ശേഷം കറ്റാർ വാഴയുടെ ചുവട്ടിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്.

ഏറ്റവും പ്രായമുള്ള തണ്ടുകൾ മാറ്റി കളഞ്ഞതിനു ശേഷം ഓരോന്നോരോന്നായി പറിച്ചു മാറ്റി നടാവുന്നതാണ്. അമ്മചെടിയെ മാത്രം നിർത്തിവേണം കറ്റാർവാഴ വളർത്തി എടുക്കാൻ. കറ്റാർവാഴ കുറിച്ച് വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക. Aloevera Cultivation and care. Video credit : Mini’s LifeStyle

Rate this post