അനിരുദ്ധിന് സംഭവിച്ചത് ഇത്‌.. കുടുംബവിളക്ക് പരമ്പരയിലെ പുതിയ കഥാഗതി പ്രേക്ഷകരെ അങ്കലാപ്പിലാക്കുമ്പോൾ.. അനിരുദ്ധിന് സംഭവിച്ചത് എന്തെന്നറിയാൻ ആരാധകർ.. സുമിത്രയ്ക്ക് ജന്മദിന സമ്മാനം നൽകി സിദ്ധാർഥ്.. | Kudumbavilakku

കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ നായികാ കഥാപാത്രമായ സുമിത്രയുടെ ജന്മദിനാഘോഷമായിരുന്നു കഴിഞ്ഞ കുറച്ച് എപ്പിസോഡുകളായി സീരിയലിന്റെ വിഷയം. എന്നാൽ സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോ കണ്ട് ഒന്നും മനസിലാകാതെ ആശങ്കയിലായി രിക്കുകയാണ് പ്രേക്ഷകർ. കടലിനടുത്ത് പാറയിടുക്കുകളിലൂടെ അനിരുദ്ധ് നടന്നകലു

ന്നതായാണ് പുതിയ പ്രൊമോ കാണിക്കുന്നത്. ഇത്‌ കണ്ടതോടെ പ്രേക്ഷകർ ഏറെ ആകാംഷയിലാണ്. വരും എപ്പിസോഡുകളിൽ ഇനിയെന്താകും സംഭവിക്കുക എന്ന ചോദ്യമാണ് പ്രേക്ഷകർക്ക്. അതേ സമയം സുമിത്രക്ക് ജന്മദിന സമ്മാന വുമായി സിദ്ധാർഥ് എത്തുന്നുണ്ട്. ഇതുവരെയും ആഘോഷിക്കാത്ത ബെർത്ഡേക്ക് തന്റെ സമ്മാനം എന്നു പറഞ്ഞാണ് സിദ്ദു തന്റെ സമ്മാനം സുമിത്രക്ക് നൽകുന്നത്.

ശ്രീനിലയത്തിൽ എല്ലാവരും അനിരുദ്ധിനെ കാത്തിരിക്കുകയാണ്. അനി വന്നാലേ താൻ ബെർത്ഡേ ആഘോഷങ്ങളിലേക്ക് വരൂ എന്ന് സുമിത്രയും പറഞ്ഞിരുന്നു. തന്റെ മൂത്ത മകനില്ലാതെ ഒരു ആഘോഷത്തിനും താൻ ഇല്ല എന്ന നിലപാടുത്തിരിക്കുകയാണ് സുമിത്ര. അനിരുദ്ധിന്റെ യാത്ര എങ്ങോട്ടാണെന്നാണ് ഇപ്പോൾ പ്രേക്ഷകർ ആരായുന്നത്. നേരത്തെ അനിരുദ്ധ് അമ്മയോട് കുറ്റസമ്മതം നടത്തുകയും

മാപ്പ് പറയുകയും ചെയ്തിരുന്നു. അമ്മയെ തള്ളിപ്പറഞ്ഞ മകൻ അമ്മയ്‌ക്കരികിൽ തന്നെ തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് അത് സന്തോഷം നൽകിയിരുന്നു. എന്നാൽ സ്വയം മരണത്തിലേക്ക് നടന്നടുക്കുന്ന തരത്തിൽ അനിരുദ്ധിന്റെ കഥാപാത്രത്തെ വിധി തിരിച്ച് വിടല്ലേ എന്നാണ് ആരാധകരുടെ അഭ്യർത്ഥന. നടൻ ആനന്ദ് നാരായൺ ആണ് അനിരുദ്ധ് എന്ന കഥാപാത്രമായെത്തുന്നത്.

ശ്രീജിത്ത് വിജയ് എന്ന അഭിനേതാവിന് പകരക്കാരനായാണ് ആനന്ദ് സീരിയലിൽ എത്തിയത്. ഏറെ ആരാധകരാണ് താരത്തിനുള്ളത്. അതുകൊണ്ട് തന്നെയാണ് അൽപ്പം നെഗറ്റീവ് ഷേഡുണ്ടായിട്ടും അനിരുദ്ധ് എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇഷ്ടപ്പെട്ടത്. ഇപ്പോൾ അനിരുദ്ധ് എന്ന കഥാപാത്രത്തെ സീരിയലിൽ നിന്നും കട്ട് ചെയ്യരുതെന്ന് പ്രേക്ഷകർ പറയുന്നതും ആനന്ദിനെ ഏറെ ഇഷ്ടമായത് കൊണ്ടാണ്.

Comments are closed.