ശിവേട്ടൻ ചമ്മിനാറി മക്കളെ.. അഞ്‌ജലി കയ്യോടെ പൊക്കിയത് കണ്ടോ.. തമ്പി വാങ്ങിക്കൊടുത്ത ബൈക്ക് ശിവന്റെ മുണ്ടും തോർത്തും കൊണ്ട് മൂടിയിട്ട് ഹരി.. | Santhwanam

കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്തിന്റെ നിർമാണത്തിൽ അണിഞ്ഞൊരുങ്ങുന്ന പരമ്പരയുടെ ഓരോ എപ്പിസോഡുകളും പ്രേക്ഷകരെ ഏറെ ആകർഷിക്കാറുണ്ട്. കുടുംബ ബന്ധങ്ങളുടെ ഊഷ്മളത വരച്ചുകാട്ടുന്ന കഥയും മികവാർന്ന അഭിനയം കാഴ്ചവെക്കുന്ന അഭിനേതാക്കളും സാന്ത്വനത്തിന്റെ നട്ടെല്ലാണ്. ശിവനും അഞ്ജലിയും തമ്മിലുള്ള പ്രണയമാണ് സാന്ത്വനത്തിലേക്ക് പ്രേക്ഷകരെ

ഏറെ ആകർഷിക്കുന്ന മറ്റൊരു ഘടകം. അകലാൻ ശ്രമിച്ചിരുന്ന സമയത്തും കൂടുതൽ അടുത്തുകൊണ്ടിരുന്ന സ്നേഹബന്ധമാണ് അവരുടേത്. കഴിഞ്ഞ എപ്പിസോഡിൽ അഞ്ജലിക്കായി ശിവൻ ഹൽവയും മുല്ലപ്പൂവും വാങ്ങിക്കൊണ്ടു വരികയും എന്നാൽ ഒരു പ്രത്യേക സാഹച ര്യത്തിൽ അത് അഞ്ജുവിന് നേരിട്ട് കൊടുക്കാൻ പറ്റാതെ വരുകയുമായിരുന്നു. എന്നാൽ ഹൽവയുടെ കാര്യത്തിൽ നുണ പറഞ്ഞ

ശിവനെ കയ്യോടെ പൊക്കുകയാണ് അഞ്ജു. ഷുഗർ കൂടുതലുള്ള അമ്മയ്ക്കാണ് നിങ്ങൾ ഹൽവ വാങ്ങിച്ചു കൊണ്ടുവന്നത് എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണം അല്ലേ എന്നാണ് അഞ്ജലി ശിവനോട് ചോദിക്കുന്നത്. ചോദ്യം കേട്ട് ചമ്മിനിൽക്കുകയാണ് ശിവൻ. സാന്ത്വനം വീട്ടിലെ വീരശൂരപരാക്രമി ചമ്മിനിൽക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചു അഞ്ജലി ശിവനെ കളിയാക്കിക്കൊല്ലുകയാണ്. അതേസമയം തമ്പി

ഹരിക്ക് വാങ്ങിച്ചുകൊടുത്ത പുതിയ ബൈക്ക് വീടിന് മുന്നിൽ ഇരിക്കുമ്പോൾ അത് ഇട്ടുമൂടാൻ പ്രത്യേകം ഒരു കവർ വാങ്ങണമെന്ന് അപർണ ഹരിയോട് പറയുന്നുണ്ട്. ഇത്രയും നാൾ ഇവിടെയുണ്ടായിരുന്ന വണ്ടികളൊന്നും കവറിട്ടല്ലല്ലോ മൂടിയത് എന്നാണ് ഹരിയുടെ പ്രതികരണം. പിന്നാലെ ശിവൻറെ ഒരു മുണ്ടും തോർത്തും എടുത്തു കൊണ്ടുവന്നാണ് ഹരി വണ്ടി മൂടുന്നത്. കുറച്ചു സമയങ്ങൾക്ക്

ശേഷം സാന്ത്വനത്തിലേക്കെത്തുന്ന തമ്പി വീട്ടിലെ മുണ്ടും തോർത്തുമൊക്കെ കൊണ്ട് താൻ വാങ്ങിക്കൊടുത്ത വിലപിടിച്ച ബൈക്ക് മൂടിയിട്ടിരിക്കുന്നതാണ് കാണുന്നത്. ആ കാഴ്ച തമ്പിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്നുതന്നെയാണ് പുതിയ പ്രൊമോ വീഡിയോയിൽ നിന്ന് മനസിലാകുന്നത്. എന്താണെങ്കിലും സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കു കയാണ് ഇപ്പോൾ ആരാധകർ.

Comments are closed.