ആന്തൂറിയം തഴച്ചു വളരാൻ ഇങ്ങനെ ചെയ്യൂ.. ആന്തൂറിയം ഭ്രാന്തു പിടിച്ച പോലെ നിറയെ പൂവിടാൻ.!! | Anthurium plant care

എല്ലാവർക്കും വളരെ ഇഷ്ടമുള്ള പൂക്കളിൽ ഒന്നായിരിക്കും ആന്തൂറിയം എന്ന് പറയുന്നത്. എന്നാൽ പലർക്കും ആന്തൂറിയം നടുന്നത് എങ്ങനെ എന്ന് വ്യക്തമായ ധാരണ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ അത് നടന്നത് മുതൽ തന്നെ വളരെയധികം പ്രശ്നങ്ങൾ ചെടിക്ക് ഉണ്ടാകാനിടയുണ്ട്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ആന്തൂറിയം ചെടി നടുന്നത് എന്നും അതിൻറെ പരിപാലനം

എങ്ങനെയാണെന്നും ആണ് ഇന്ന് പറയാൻ പോകുന്നത്… ആദ്യം തന്നെ ആന്തൂറിയം നടനായി അല്പം വലിയ ഒരു ചെടി ചട്ടി എടുക്കുകയാണ് ചെയ്യേണ്ടത്. ആന്തൂറിയം നടുന്നതിനായി ഇനി നമുക്ക് ആവശ്യമുള്ളത് ഓടിൻറെ കഷ്ണങ്ങൾ അല്ലെങ്കിൽ എങ്കിൽ ഇഷ്ടികയുടെ കഷണങ്ങൾ, കരി, ചാണകപ്പൊടി, മണൽ, ചകിരി എന്നിവയാണ്. ഇനി എങ്ങനെയാണ് ആന്തൂറിയം നടുന്നതെന്ന് നോക്കാം… ആദ്യം തന്നെ നമ്മൾ ചെടി നടാൻ

എടുത്തു വച്ചിരിക്കുന്ന ചട്ടിയുടെ അടിയിലേക്ക് ഓടിന്റെ കഷണങ്ങളടുക്കി കൊടുക്കാവുന്നതാണ്.ഓടിന്റെ കഷണം ഇല്ലാത്തവർക്ക് ഇഷ്ടികയുടെ കഷണങ്ങളും ഇതിനായി ഉപയോഗിക്കാവുന്നതാണ്. അത് എല്ലായിടത്തും വരത്തക്ക രീതിയിൽ വേണം ഇത് പാകി കൊടുക്കുവാൻ. അതിനുശേഷം ഇതിനു മുകളിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന ചകിരി തൊണ്ടോടുകൂടി നിരത്തി കൊടുക്കാം. അതിനുശേഷം

ചെയ്യേണ്ടത് നടാനുദേശിക്കുന്ന ആന്തൂറിയം ചെടി എടുത്ത് അതിൻറെ വേരിലെ വേണ്ടാത്ത വേരുകൾ ഒക്കെ കട്ട് ചെയ്ത് കളയുകയാണ്. നല്ല വേര് മാത്രം നിർത്തിയ ശേഷം ബാക്കി അവശിഷ്ടങ്ങൾ ഒക്കെ കട്ട് ചെയ്തു കളയാം. ശേഷം എങ്ങനെയാണ് ആന്തൂറിയം നടുന്നതെന്ന് വീഡിയോയിൽ നിന്ന് കാണാം. Anthurium plant care.. Video Credits : Poppy vlogs