ആന്തൂറിയം നിറയെ പൂവിടാൻ ഇങ്ങനെ ചെയ്താൽ മതി.. ആന്തൂറിയം കൃഷിയിൽ അറിയേണ്ടേ കാര്യങ്ങൾ.!! | Anthurium plant care tips

പൂക്കളുടെ വിപണിയില്‍ കേരളത്തിന് എന്നും വലിയ പരിഗണന തന്നെയാണുള്ളത്. ഉല്‍പാദനത്തില്‍ കേരളത്തില്‍ മുന്നിട്ടു നില്‍ക്കുന്നത് ഇപ്പോൾ ആന്തൂറിയമാണ്. ഹോളണ്ടില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് ആന്തൂറിയത്തിന്റെ വിവിധയിനങ്ങള്‍ പ്രധാന ഇറക്കുമതി ചെയ്യുന്നത്. ആന്തൂറിയം ചെടികളുടെ ശരിയായ വളര്‍ച്ചക്കും ധാരാളം

പൂക്കള്‍ ഉണ്ടാകുന്നതിനും കൃത്യമായ തണൽ ആവശ്യമാണ്. ഒപ്പം അന്തരീക്ഷ ഈര്‍പ്പവും നല്ല വായു സഞ്ചാരവും ആവശ്യമാണ്. വലിയ ചെടികള്‍ക്ക് വേനലില്‍ 70 – 80 ശതമാനം തണല്‍ നമ്മൾ നല്‍കണം. കൃത്രിമ തണല്‍ വലകള്‍ ഉപയോഗിച്ച് നല്‍കുന്നതാണ് ഏറ്റവും മികച്ച രീതി. എല്ലാ സ്ഥലത്തും ഒരു പോലെ തണല്‍ ലഭിക്കുന്നതിന് ഇത് സഹായിക്കുന്നു.

തീരെ ചെറിയ ചെടികള്‍ക്ക് 90 ശതമാനം വരെ തണല്‍ ആകാം. മരങ്ങളിലൂടെ അരിച്ചിറങ്ങുന്ന വെയിലാണ് ആന്തൂറിയത്തിന് ഏറ്റവും ഉത്തമം. വലിയ ചെടികളിൽ ആണെങ്കിൽ മൂന്ന് ഇലകളിൽ കൂടുതൽ നിൽക്കാൻ അനുവദിക്കരുത്. എങ്കിൽ മാത്രമേ ചെടികളിൽ വലിയ പൂക്കൾ ഉണ്ടാകുകയുള്ളൂ. ആന്തൂറിയം പരിപാലിക്കുന്ന സമയത്ത് നമ്മൾ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

ആന്തൂറിയം ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ കൂടുതല്‍ ഉണ്ടെങ്കില്‍ മണ്ണില്‍ വേണം കൃഷി നടത്താന്‍. ചെറിയ ചെടികള്‍ ചെറു ചട്ടികളിലും വലിയവ വലിയ ചട്ടികളിലും വേണം പ്രധാനമായും നടാന്‍. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video credit : salu koshy