സാന്ത്വനത്തിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന അപർണയെ തടയുന്ന തമ്പി; അപർണയെ ഉപദേശിച്ച് ദേവി.. സാവിത്രിക്ക് സർജറി വേണമെന്നറിയുന്ന ശിവൻ.!! | Santhwanam Today Episode | Santhwanam Latest Episode | Santhwanam Episode December 30

കുടുംബസദസ്സുകൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. ഏഷ്യാനെറ്റിൽ വൈകിട്ട് 7 മണിക്ക് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയ്ക്ക് ഏറെ ആരാധകരാണുള്ളത്. ബാലന്റെയും ദേവിയുടെയും ഒപ്പം അവരുടെ അനുജന്മാരുടെയും കഥയാണ് സാന്ത്വനം. ഹരിയും ശിവനും വിവാഹിതരാവുന്നതോടെയാണ് സാന്ത്വനത്തിന്റെ കഥ പുരോഗ മിക്കുന്നത്. ഹരിയുടെ ഭാര്യ അപർണ ഗർഭിണിയായതോടെ മകളോടുള്ള പിണക്കമെല്ലാം മാറ്റിവെച്ച്

തമ്പി സാന്ത്വനത്തിൽ എത്തി. അപർണ ഇപ്പോൾ തമ്പിക്കൊപ്പം അമരാവതിയിലാണ്. അമരാവതിയി ലാണെങ്കിലും അപർണയുടെ മനസ് സാന്ത്വനത്തിൽ തന്നെയാണ്. സാന്ത്വനത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്ന അപ്പുവിനെ തടയുന്നത് തമ്പിയാണ്. തന്റെ സങ്കടം പറയാൻ അപർണ ദേവിയെ വിളിക്കുന്നതും സാന്ത്വനത്തിന്റെ പുതിയ പ്രൊമോയിൽ കാണാം. വിവാഹം കഴിഞ്ഞാൽ പെൺകുട്ടികൾക്ക് പിന്നെ രണ്ട് വീടുണ്ട് എന്ന് പറഞ്ഞ് ദേവി അപർണയെ സമാധാനിപ്പിക്കുന്നുണ്ട്.

ഒരിടത്ത് നിൽക്കുമ്പോൾ മറ്റെയിടമാണ് കൂടുതൽ സുഖമെന്ന് തോന്നും, മറിച്ചും. അഞ്‌ജലി ഗർഭിണി യാവുന്നതോടെ സാന്ത്വനത്തിൽ മോൾ ഒറ്റപ്പെടും എന്നാണ് തമ്പി മകളോട് പറയുന്നത്. അതേ സമയം ആശുപത്രിയിലെത്തിയ സാവിത്രിക്ക് ഡോക്ടർ സർജറി നിർദ്ദേശിക്കുന്നുണ്ട്. ശിവനോടാണ് ഡോക്ടർ സാവിത്രിയുടെ രോഗാവസ്ഥ വിശദമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സാവിത്രിയെ ആശുപത്രിയിൽ കൊണ്ടുപോകുന്ന ശിവനെ എപ്പിസോഡുകളിൽ കാണിച്ചിരുന്നു. സാവിത്രി ശത്രു

വായി കണ്ടിരുന്ന ആളാണ് സാവിത്രി അമ്മായി. ആ സാവിത്രിക്ക് ഇന്ന് തുണയാകുന്നത് ശിവനും. പ്രേ ക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ശിവൻ. നടി ഷഫ്നയുടെ ഭർത്താവ് സജിനാണ് ശിവൻ എന്ന കഥാപാത്രമായെത്തുന്നത്. ഏറെ ആരാധകരാണ് താരത്തിനുള്ളത്. അഞ്‌ജലി എന്ന കഥാപാത്ര മായെത്തുന്നത് നടി ഗോപിക അനിലാണ്. ഇരുവരുടെയും ഒന്നിച്ചുള്ള രംഗങ്ങൾക്ക് വൻ സ്വീകാര്യത യാണ് ലഭിക്കാറ്. ശിവാഞ്ജലി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഫാൻസ്‌ ഗ്രൂപ്പുകൾ വരെയുണ്ട്.

Comments are closed.