ആരേയും തിരിച്ചറിയുന്നില്ല; ഓര്‍മയില്‍ നിന്നും പടിയിറങ്ങി കെ പി എ സി ലളിത ഇനി മകനൊപ്പം.!! കണ്ണീരോടെ സിനിമ ലോകം.!! | KPAC Lalitha shift to son Sidharth home

ഓര്‍മ യില്‍ നിന്ന് വിടപറഞ്ഞു കെ പി എ സി ലളിത മകനോപ്പം എറണാകളത്തേക്ക് യാത്രയായി. ബുധനാഴ്ച രാത്രിയാണ് ഓര്‍മ എന്ന സ്വവസതിയില്‍ നിന്നും കെ പി എ സി ലളിതയെ മകന്‍ സിദ്ധാര്‍ത്ഥിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിലേക്ക് മാറ്റിയത്. ഓര്‍മയില്‍ നിന്നും പടിയിറ ങ്ങുമ്പോള്‍ ഒന്നും ഓര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു താരം. എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ രണ്ട് മാസം മുമ്പാണ് കെ പി എ സി ലളിതയെ എങ്കക്കാട്ടെ

സ്വവസതിയിലേക്ക് മാറ്റിയത്. വീട്ടിലേക്ക് പോകണമെന്ന് ലളിത ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യ നില മോശമാകുകയും ഓര്‍മ്മയും സംസാരശേഷിയും നഷ്ടപ്പെട്ട അവസ്ഥ യിലായി. മകന്‍ സിദ്ധാര്‍ഥും മകള്‍ ശ്രീക്കുട്ടിയും കെ പി എ സി ലളിതയ്‌ക്കൊപ്പമുണ്ട്. കരള്‍ രോഗ ത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് നടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. 50 വര്‍ഷത്തല്‍ കൂടുതലായി മലയാള സിനിമയില്‍ സജീവമായി താരത്തിന് രണ്ട് തവണ ദേശീയ പുരസ്‌ക്കാരവും

നാലിലേറെ തവണ സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. സംവിധായകൻ ഭരതനാണ് കെ പി എ സി ലളിതയുടെ ഭർത്താവ്. 1978 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തു എങ്കിലും പിന്നീട് താരം വീണ്ടും സജീവമാകുകയായിരുന്നു . അടുത്തകാലത്ത് താരത്തിന്റെ വാർത്തകൾ സോഷ്യൽ മീഡിയ ഇടം പിടിച്ചിരുന്നു. കരൾ സംബ ന്ധമായ അസുഖം ബാധിച്ച് താരം ആശുപത്രിയിലായ വാർത്ത കളാണ് മലയാളികൾ ദുഃഖത്തോടെ

വായിച്ചത്. തുടർന്ന് താരത്തിന്റെ ചികിത്സ ആവശ്യങ്ങളെ കുറിച്ചുള്ള വാർത്തകളും പുറത്ത് വന്നി രുന്നു. പലരും കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് പറഞ്ഞു. അതേസമയം ചിലർ ഈ തീരുമാനത്തിൽ വിമർശനവുമായി എത്തി. വർഷങ്ങളായി അഭിനയരംഗത്ത് സജീവമായ തുടരുന്ന ഒരു നടിക്ക് ചികിത്സാ ചിലവിന് സാമ്പത്തിക സ്ഥിതി ഇല്ലെന്ന് വിശ്വസിക്കാൻ പലർക്കും മടിയായിരുന്നു.

Comments are closed.