മകളുടെ പിറന്നാളിന് അസിൻ കൊടുത്ത സർപ്രൈസ് കണ്ടോ! സൂപ്പർ ഗേളായി അസിൻ്റെ പ്രിയപുത്രി; ആശംസകളുമായി ആരാധകർ.!!

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമ വഴി കേരളക്കരയ്ക്ക് പ്രിയപ്പെട്ട വ്യക്തിത്വമായി മാറിയ ആളാണ് അസിൻ. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ താരത്തിൻ്റെ എല്ലാ ആഘോഷങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. സോഷ്യൽ മീഡിയയിൽ അസിനൊപ്പം തന്നെ താരത്തിൻ്റെ മകളും ജനങ്ങളുടെ ഓമനയാണ്. മകളുടെ ഓരോ വളർച്ചയും പ്രേക്ഷകരോട് പങ്കിടാൻ അസിൻ മറക്കാറില്ല. ആരിൻ എന്ന ഈ മിടുക്കിയുടെ പിറന്നാൾ

എല്ലാ വർഷവും കൗതുകം തന്നെയാണ്. പതിവ് തെറ്റിക്കാതെ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു തീം തന്നെയാണ് ഈ വർഷവും അസിനും ഭർത്താവും മകളുടെ പിറന്നാളിന് തിരഞ്ഞെടുത്തത്. ഞങ്ങളുടെ കുഞ്ഞ് സൂപ്പർ ഹീറോ എന്ന തലക്കെട്ടാണ് പിറന്നാൾ വേഷത്തിൽ ഒരുങ്ങി നിൽക്കുന്ന മകളുടെ ഫോട്ടോയ്ക്ക് ക്യാപ്ഷനായി താരം നൽകിയത്. സൂപ്പർ ഗേളായി മകൾ ആരിനും ബാറ്റ്മാനായി ഭർത്താവ് രാഹുൽ ശർമയും സോഷ്യൽ

മീഡിയയിൽ താരങ്ങളായി. സൂപ്പർ ഗേൾ തീം കേക്കും ചുവന്ന ഫ്രോക്കും നീല ഐ മാസ്‌ക്കുമായിരുന്നു ആരിൻ്റെ നാലാം പിറന്നാളിൻ്റെ പ്രാധാന ആകർഷണം. പല പ്രമുഖ താരങ്ങളും അസിൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമൻ്റ് ചെയ്ത് ആശംസകൾ അറിയിച്ചു. മകളുടെ ഓരോ പിറന്നാളും ഗംഭീരമാക്കാനാണ് മാതാപിതാക്കളായ അസിനും രാഹുലും ശ്രമിക്കുന്നത്. കൂടുതൽ മികച്ച രീതിയിൽ തന്നെയാണ് ഓരോ വർഷവും ആരിൻ്റെ പിറന്നാൾ

ആഘോഷിക്കുന്നത്. ആരിൻ റയാൻ എന്ന വ്യത്യസ്തമായ പേരാണ് മകൾക്ക് അസിനും രാഹുലും നൽകിയത്. ഈ പേരിന് പിന്നിൽ മറ്റൊരു രസകരമായ കാര്യം കൂടിയുണ്ട്. അസിൻ്റെയും രാഹുലിൻ്റെയും പേരിൻ്റെ ആദ്യത്തെ അക്ഷരമാണ് ആരിൻ റയാൻ. കുഞ്ചാക്കോ ബോബൻ, സൂര്യ, വിജയ് തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം നായികയായി അസിൻ അഭിനയിച്ചിട്ടുണ്ട്. താരത്തിൻ്റെ തിരിച്ച് വരവിനായി പ്രേക്ഷകർ ഇന്നും കാത്തിരിക്കുന്നുണ്ട്.

Rate this post

Comments are closed.