അമ്മായി വീണ്ടും വന്നു മക്കളെ.. ഇത്തവണ വന്നത് വെറുതെ കണ്ടു പോകാനല്ല.. നിറവയറിൽ അമൃതയോടൊപ്പം ചുവടു വെച്ച് ആതിര മാധവ്.!! | Athira Madhav And Amritha Nair New Dance | Athira madhav | Amritha nair | Kudumbavilakku |

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന കുടുംബ വിളക്ക് എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് ആതിരാ മാധവും അമൃതയും. കാഴ്ചയിൽ സാമ്യമുള്ളതു പോലെ തന്നെ ഇരുവരും ആത്മ സുഹൃത്തുക്കളുമാണ്. ആതിര ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യമേ ആതിരയെ കാണാൻ അമൃതയെത്തിരുന്നു. ഇപ്പോഴിതാ വീണ്ടും ആതിരയെ കാണാനെത്തിയ അമൃതയുടെ

ഇൻസ്റ്റഗ്രാം വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമ്മായി വീണ്ടും വന്നു കേട്ടോ എന്ന അടിക്കുറിപ്പോടെ ആതിരയുമായി ഡാൻസ് കളിക്കുന്ന അമൃതയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അഭിനയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമായ താരങ്ങളാണ് ഇരുവരും. കുടുംബ വിളക്ക് എന്ന സീരിയലിൽ നിന്ന് കുറച്ചുനാൾ മുൻപ് തന്നെ അമൃത മാറിരുന്നു.

എങ്കിലും ഇപ്പോഴും സീരിയലിൽ ഉള്ള എല്ലാവരുമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. 6 മാസം ഗർഭിണി ആയതോടെ ആതിരയും സീരിയലിൽ നിന്ന് പിന്മാറിയിരുന്നു. പുതിയ അനന്യ പരിചയപ്പെടുത്തി കൊണ്ടുള്ള ആതിരയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. അമൃതയ്ക്ക് പിന്നാലെ ആതിരയും സീരിയൽ നിന്ന് പോകുന്നത് ആരാധകർക്ക് ഏറെ വിഷമം ഉണ്ടെങ്കിലും. പ്രസവം ഒക്കെ കഴിഞ്ഞ് വീണ്ടും തിരിച്ചു വരണം,’

ഞങ്ങൾ കാത്തിരിക്കുകയാണ് തിരിച്ചുവരണം, ആതിര ഒരുപാട് മിസ് ചെയ്യും എന്നിങ്ങനെയാണ് ആരാധകരുടെ അഭിപ്രായം. 2020 നവംബറിലായിരുന്നു ആതിരയുടെ വിവാഹം. ഇപ്പോൾ ആറ് മാസം ​ഗർഭിണിയാണ്. സ്ഥിരമായി ഷൂട്ടിങും മറ്റുമായി ​യാത്ര ചെയ്യാൻ സാധിക്കാത്തിനാലാണ് താരം കുടുംബവിളക്കിൽ നിന്നും പിന്മാറിയത്. മാസങ്ങള്‍ക്ക് മുന്‍പാണ് കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തില്‍ നിന്നും അമൃത നായര്‍ പിന്മാറിയത്.

Comments are closed.