അമ്മയാകുന്ന സന്തോഷം! 😍 പഴയ നാത്തൂനൊപ്പം നിറവയറിൽ ഡാൻസുമായി കുടുംബവിളക്കിലെ അനന്യ.!! 🤰💃 [വീഡിയോ]

എല്ലാ മലയാള ടെലിവിഷൻ പരമ്പരകളും കുടുംബങ്ങൾക്കിടയിൽ വളരെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പല പരമ്പരകളും റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നതിന്റെ കാരണവും ഇതാണ്. പരമ്പരകളുടെ കഥകൾ പലപ്പോഴും ഒന്നാണെങ്കിലും താരങ്ങളുടെ അഭിനയമികവും സംഭാഷണവും ഒക്കെ ഓരോ പരമ്പരയേയും മറ്റുള്ളവയിൽനിന്ന് വളരെയധികം വ്യത്യസ്തമായി നിർത്താൻ ശ്രമിക്കാറുണ്ട്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പല മിനിസ്ക്രീൻ

പരമ്പരകളും ഇന്ന് റേറ്റിങ്ങിൽ മുൻപന്തിയിലാണ്. അതുകൊണ്ടുതന്നെ വലിപ്പച്ചെറുപ്പമില്ലാതെ നിരവധി ആരാധകരെ നേടിയെടുക്കുവാൻ ഈ മിനിസ്ക്രീൻ പരിപാടികൾക്ക് സാധിക്കുന്നുണ്ട് എന്നതാണ് സത്യം. മലയാള ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടിയാണ് കുടുംബ വിളക്ക്. വ്യത്യസ്തമായ പ്രമേയവുമായി എത്തിയിരിക്കുന്ന പരമ്പര വളരെ പെട്ടെന്ന് തന്നെ ആളുകൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയുണ്ടായി.

ഇന്ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്നവയിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് കുടുംബ വിളക്കിന്റെ സ്ഥാനവും. പരമ്പരയിലെ താരങ്ങളെല്ലാം എന്നും മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ് താരങ്ങളുടെ വിശേഷങ്ങൾക്കായി എന്നും ആളുകൾ കാത്തിരിക്കാറുണ്ട്. പരമ്പരയിലെ പ്രധാന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ഇടയ്ക്കിടെ ലൊക്കേഷൻ വിശേഷങ്ങൾ ഒക്കെയും താരം

പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിലായി താരം പങ്ക് വെച്ചിരിക്കുന്ന വീഡിയോയും ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. 4 മാസം ഗർഭിണി ആയതിനു ശേഷമുള്ള ഒരു ഡാൻസ് വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പരമ്പരയിലെ സഹതാരമായ അമൃതയ്‌ക്ക് ഒപ്പം ഉള്ള വീഡിയോയാണ് താരം പങ്കു വെച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള വിഡിയോയിലൂടെ ആണ് ഗർഭിണിയാണെന്ന വിവരം ആരാകരോട് താരം അറിയിച്ചത്.

Rate this post

Comments are closed.