ചുവപ്പ് സാരിയിൽ സുന്ദരിയായി മീനാക്ഷി കൂടെ കാവ്യയും.. നാദിർഷയുടെ മകൾ ആയിഷ വിവാഹിതയായി.!! [വീഡിയോ]

മിമിക്രി വേദികളിലൂടെയെത്തി നടനും സംവിധായകനും ടിവി അവതാരകനുമൊക്കയായി മാറിയ താരമാണ് നാദിർഷ. നടൻ ദിലീപുമായുള്ള അദ്ദേഹത്തിന്‍റെ പരിചയം വര്‍ഷങ്ങള്‍ നീണ്ടതാണ്. രണ്ടു പെണ്മക്കളാണ് നാദിർഷ-ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് രണ്ടാമത്തെ മകൾ. ഇന്നലെ കാസര്‍ഗോഡ് വെച്ചായിരുന്നു ആയിഷയുടെ വിവാഹം.

കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്‌കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ ബിലാലാണ് വരന്‍. ആയിഷയുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. കാവ്യ മാധവൻ, മകൾ മീനാക്ഷി എന്നിവർക്കൊപ്പമാണ് ദിലീപ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നാദിർഷായുടെ മകൾ ആയിഷ. ചുവപ്പ് സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടിയാണ് മീനാക്ഷി എത്തിയത്. ചുവപ്പ് സല്‍വാറായിരുന്നു കാവ്യയുടെ വേഷം.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയില്‍ ദിലീപ് ആദ്യമായി അഭിനയിക്കുകയുമാണ്. കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ ഉടന്‍ റിലീസിനെത്തും.

Comments are closed.