പഴത്തൊലി ഇനിയൊരിക്കലും കളയരുതേ! ചെടികൾ നിറയെ പൂവിടാൻ ഇങ്ങനെ ഒന്ന് ചെയ്താൽ മാത്രം മതി.!! | Banana Peel Uses for Garden
Banana Peel Uses for Garden Malayalam : നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ ഒരു ഫലമാണ് വാഴപ്പഴം എന്ന് എല്ലാവർക്കും അറിയാമല്ലോ. പോഷക മൂല്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് വാഴപ്പഴം. കേരളത്തിൽ വാഴയും വാഴപ്പഴവും ഇല്ലാത്ത വീടുകൾ അപൂർവമാണല്ലേ??? കാർബോ ഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ബി കോംപ്ലക്സ്, ഇരുമ്പ്, പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയവ കൊണ്ട് സുലഭമായ വാഴപ്പഴം കൊണ്ട് നമുക്കറിയാത്ത മറ്റു ചില പ്രയോജനങ്ങൾ കൂടിയുണ്ട്.
സാധാരണ നമ്മൾ പഴം കഴിച്ചു കഴിഞ്ഞാൽ തൊലി വലിച്ചെറിയുകയാണല്ലേ പതിവ്. എന്നാൽ വാഴപ്പഴം നമ്മുടെ ശരീരത്തിന് ഗുണകരമാണെന്നത് പോലെ അതിന്റെ തൊലി നമ്മുടെ വീട്ടു മുറ്റത്തെ പൂന്തോട്ടത്തിൽ പ്രയോഗിക്കാവുന്ന നല്ലൊരു വളവുമാണ്. നമ്മുടെ വീട്ടുമുറ്റത്തെ പൂച്ചെടികൾ നന്നായി വളരാനും അതിൽ നിറയെ പൂവുകൾ ഉണ്ടാക്കിയെടുക്കാനും സഹായിക്കുന്ന ഒരു വളമാണ് ഇത്.

ഇതെങ്ങനെയെന്ന് അറിഞ്ഞു കഴിഞ്ഞാൽ ഇനി നിങ്ങളൊരിക്കലും പഴത്തൊലി വലിച്ചെറിയുകയില്ല. അതിനായി ആദ്യം കുറച്ച് പഴത്തൊലികൾ എടുക്കുക. ശേഷം അവ തണ്ടൊഴികെ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ധാരാളം പോഷകങ്ങൾ അടങ്ങിയ പഴത്തൊലി ഒരു നാച്ചുറൽ വളമാണ്. ഇതിലെ പൊട്ടാസ്യം ചെടികളുടെ വേരുകളെ ബലപ്പെടുത്താനും പൂച്ചെടികളിൽ ധാരാളം പൂവിരിയിക്കാനും സഹായിക്കുന്നു.
ഇനി മുറിച്ചു വച്ച പഴത്തൊലികൾ ഒരു പ്ലാസ്റ്റിക് പാത്രത്തിലോ മറ്റോ ഇട്ട് അത് മൂടികിടക്കും വിധത്തിൽ വെള്ളം ഒഴിച്ച് കൊടുക്കുക. നന്നായി ഇളക്കിക്കൊടുത്തതിന് ശേഷം നല്ല പോലെ അടച്ചു വച്ച് ഒരു മൂന്ന് ദിവസം വീടിന്റെ അകത്തോ പുറത്തോ മാറ്റി വെക്കുക. എങ്ങനെയാണ് ഇത് വളമായി മാറുന്നത് എന്നറിയണ്ടേ???വീഡിയോ കാണുക. Video Credit : Mums Daily